സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
കൊറോണ പടർന്നു പന്തലിച്ച ഈ സാഹചര്യത്തിൽ നമ്മൾ ഓരോരുത്തരും ചെയ്യേണ്ട ചില കാര്യങ്ങൾ. നമ്മുടെ ആരോഗ്യ പ്രവർത്തനങ്ങൾ പറയുന്ന കാര്യങ്ങൾ അനുസരിക്കണം. കഴിഞ്ഞ വർഷം നമ്മൾ പ്രളയം എന്ന മഹാമാരിയിൽ എല്ലാവരും ഒന്നിച്ചു കയ്യ്കൊർത്തു നമ്മുടെ കേരളത്തെ രക്ഷിച്ചു. അതുപോലെ നിപ്പ നമ്മൾ കരകയറി എന്നാൽ അത്ര എളുപ്പത്തിൽ കൊറോണ യെന്ന വിപത്തിൽ നിന്നും നമുക്ക് വളരെ എളുപ്പത്തിൽ രക്ഷപെടാൻ സാധിക്കുകയില്ല അതുകൊണ്ട് എല്ലാവരും വളരെ ശ്രദ്ധയോടെ ഇരിക്കുക എന്നതും വളരെ പ്രധാനപെട്ടതും നിർണായകവുമാണ്. നാം നമ്മളെ തന്നെ വളരെ ശ്രദ്ധയായി പരിപാലിക്കണം. വൈറസിന്റെ ഏറ്റവും ഉയർന്ന സമയം രണ്ടാഴ്ച ആണ് അതുകൊണ്ട് അവരുടെ കുടുബത്തിൽ നിന്നുപോലും മറ്റാരിൽ നിന്നും മറ്റാരുടെ അടുത്തേക്കും സന്ദർശനത്തിന് പോകരുത്. ഇതെല്ലാം പറയരുത് എല്ലാവരുടെയും നന്മക്ക് വേണ്ടി യാണ് നമ്മൾ ഓരോരുത്തരും മുൻ കരുതലുകൾ എടുക്കണം. തുമ്മുബോളും ചുമക്കുബോളും തുണി യുണ്ട് മുഖം മറക്കുകയും വെളിയിൽ ഇറങ്ങുബോൾ മാസ്ക് ധരിക്കുകയും ചെയ്യുക. കയ്യ്കൾ ലോഷനോ സോപ്പോ ഉപയോഗിച്ച് നല്ലവണ്ണം ക ഴുകുക ഒരു നിശ്ചിത അകലം എല്ലാവരിൽ നിന്നും പാലിക്കുക. വീട്ടിൽ വെറുതെ ഇരിക്കുന്നെ സമയങ്ങൾ എന്തെകിലും എഴുതുകയോ വായിക്കുകയോ അല്ലെങ്കിൽ പടം വരക്കുകയോ വീട്ടിൽ ഉള്ള ജോലികൾ ചെയ്യുകയും പച്ചക്കറികൾ നടുകയോ ചെയ്യുക അപ്പോൾ നമ്മൾ ഒറ്റപ്പെടുന്ന തോന്നൽ ഇല്ലാതാകും അതുകൊണ്ട് നമുക്ക് ഭീതിയില്ലാതെ കരുതൽ എടുക്കുക. ഈ മഹാമാരിയിൽ തകർക്കാൻ നാം ഒറ്റകെട്ടായി പൊരുതണം
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |