സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ജൂനിയർ റെഡ് ക്രോസ്-17

ജൂനിയർ റെഡ് ക്രോസ്

കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർഥി വിഭാഗമായ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് സജീവമായി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സാമൂഹ്യ സേവനത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിക്കുന്നതിന് ഈ സംഘടന വിദ്യാർഥികളെ വളരെയധികം സഹായിക്കുന്നു. ആരോഗ്യവും സാമൂഹിക അവബോധവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ ഈ സംഘടനയുടെ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നു എന്നത് വളരെ അഭിമാനകരമാണ്. മാനുഷിക മൂല്യങ്ങളെ വളരെ വിലമതിച്ചു കൊണ്ട് നിരാലംബരായ ജനങ്ങളെ സമൂഹ മധ്യത്തിലേക്ക് കൈപിടിച്ചു നടത്തുന്നതിന്റെ ആശ്വാസകരമായ ഒരു ആനന്ദം അനുഭവിക്കുവാൻ ഇതിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. സ്കൂളിൽ നടക്കുന്ന പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും JRC യുടെ സാന്നിധ്യമുണ്ട്. ഓരോ ദിനാചരണങ്ങളി ലൂടെ തങ്ങളുടെ ഉത്തരവാദിത്വബോധം കൂടുതൽ വളർത്തുവാൻ കുട്ടികളെ സഹായിക്കുന്നു.സമൂഹത്തിനും കുടുംബത്തിനും നാടിനും വേണ്ടി നല്ല വക്താക്കളായി തീരുവാൻ ഈ സംഘടനയിലൂടെ കുട്ടികൾക്ക് കഴിയുന്നു.