സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/പുതിയ പാഠം
പുതിയ പാഠം
വളരെയധികം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്.വളരെ തിരക്കേറിയ നഗരങ്ങൾ,വാഹനങ്ങൾ നിറഞ്ഞ വഴികൾ ...വിശ്രമമില്ലാത്ത ജീവിതങ്ങൾ. എന്നാൽ കൊറോണയുടെ വരവോടെ അതെല്ലാംഅവസാനിച്ചു .ആദ്യം ഈ രോഗത്തെആരും തന്നെ അത്ര ഗൗരവമായി എടുത്തില്ല. പക്ഷെ ഈ രോഗം മൂലമുണ്ടാകുന്ന ദയനീയമായ അവസ്ഥ മനസ്സിലാക്കാൻ സാധിച്ചത് ഇരുപത്തിയൊന്നു ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ്. “Precaution is better than cure” എന്ന വാക്യത്തിന്റെ യഥാർത്ഥ അർത്ഥം പലർക്കും മനസ്സിലായത് അപ്പോഴാണ് .അന്ന നമ്മുടെ മാധ്യമങ്ങളിലെല്ലാം നിറഞ്ഞു നിന്നത് കോവിഡിനെ കുറിച്ചുള്ള വാർത്തകളാണ്. എങ്ങനെ ഇതിനെ തടയണം ,അതിനുവേണ്ടി നാം എന്തെല്ലാം ചെയ്യണം എന്നിവയെല്ലാം നമ്മുക്ക മാധ്യമങ്ങളിലൂടെ അറിയുവാൻ സാധിച്ചു .വ്യക്തി ശുചിത്വത്തിന്റെ ആവശ്യകത പലക്കും മനസ്സിലാക്കി കൊടുത്തത് ഈ രോഗം പടർന്നു പിടിക്കാൻ തുടങ്ങിയതോടെയാണ് .ഇതിൽ പ്രത്യകം എടുത്തു പറയേണ്ടത് എല്ലാവരും മുഖാവരണം ധരിക്കുവാൻ തുടങ്ങി .മാത്രമല്ല എല്ലാവരും കൈകൾ സോപ്പോ ,സാനിറ്റൈസറോ ഉപയോഗിച്ച് കഴുകാൻ തുടങ്ങി . ലോക്ഡൗൺ കാരണം വീടുകളിൽ ഇരിക്കുന്ന പലരും വ്യത്യസ്തങ്ങളായ കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയിരിക്കുന്നു .കുട്ടികൾ അധികവും ചിത്രം വരക്കുവാനും പുസ്തകങ്ങൾ വായിക്കുവാനും തുടങ്ങി .മറ്റു ചിലർ പഴയ സാധനങ്ങൾ കൊണ്ട് അലങ്കാര സാധനങ്ങൾ ഉണ്ടാക്കുന്നു. വീട്ടമ്മമ്മാർ പുതിയ പാചകങ്ങൾ പരീക്ഷിക്കുന്നു . ചിലർ പൂന്തോട്ട നിർമ്മാണത്തിലേപ്പെട്ടു. മദ്യ വിൽപന നിലച്ചതോടെ പല വീടുകളും കളിചിരികൾ നിറഞ്ഞ് സ്വർഗ്ഗമായി മാറി .വഴക്കുകൾക്കും ബഹളങ്ങൾക്കും അവസാനമായി .കുടുംബത്തിലും സമൂഹത്തിലും സന്തോഷവും സമാധാനവും. ഇതാണ് അസുഖം ബാധിക്കാത്ത കുടുംബത്തിന്റേയും സമൂഹത്തിന്റേയും അവസ്ഥ. കോവിഡ് 19 എന്ന രോഗത്തിനെ തുരത്തിയോടിക്കുവാൻ നമ്മുടെ ആരോഗ്യപ്രവർത്തകർ നടത്തുന്ന ശ്രമം അഭിനന്ദനാർഹമാണ്.അവരോടൊപ്പം രോഗവ്യാപനം തടയുവാൻ നാമ്മെല്ലാവരും പരിശ്രമിക്കണം .ഓരോരുത്തരും വീടുകളിൽ തന്നെ കഴിയണം .ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവ്വാലകൊണ്ട് മുഖം മറക്കണം . കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർ തീർച്ചയായും അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണം അങ്ങനെ നമ്മുക്കേവർക്കും ഈ പകർച്ച വ്യാധിയെ അതിജീവിക്കാം. എല്ലാം വളരെപ്പെട്ടെന്ന് മാറുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം . പ്രതീക്ഷയുടെ തിരിനാളം ഒരിക്കലും അണയുന്നില്ല...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം