സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/തനിച്ചല്ല നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
തനിച്ചല്ല നമ്മൾ

ലോകമെങ്ങും കോവിഡ് 19 എന്ന വിനാശകാരിയായ വൈറസിനെതിരായ യുദ്ധത്തിലാണ്. അതിനിടയിൽ ആശ്വാസം പകരുന്ന ചില വാർത്തകൾ വരുന്നുണ്ട്. കേരളത്തിൽ ഈ രോഗം ബാധിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ ദമ്പതിമാർ ആശുപത്രി വിട്ടു. സർവ്വവ്യാപിയായ വൈറസിനെ തോൽപ്പിച്ച് അങ്ങനെ ജീവിതത്തിലേക്ക് മടങ്ങുന്നവരെ കാണുമ്പോൾ ആശ്വാസം തോന്നുന്നു.

രോഗപ്രതിരോധത്തിനായി നാം അകലാനും സ്നേഹപൂർവ്വം അടുക്കാനും നമ്മൾ പഠിച്ചു. വീടിനകത്തു തന്നെ നാം സുരക്ഷിതരായി മാറി. സഹോദരങ്ങളോട് കൂട്ടുകൂടാനും അമ്മയെയും അച്ഛനെയും സഹായിക്കാനും കളിക്കാനും ചിരിക്കാനുമായി സമയം കണ്ടെത്തി. കൈകൾ ഇടവിടാതെ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാൻ ശീലിച്ചു. മൂക്കും വായും കണ്ണും തൊടാതിരിക്കാൻ പരമാവധി ശ്രമിക്കണം
        
21 ദിവസം ലോക്‌  ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന തിനാൽ അതനുസരിച്ച് വീട്ടിലായിരിക്കുക, അത്യാവശ്യ സാധനങ്ങൾ മാത്രം വാങ്ങാൻ പുറത്തിറങ്ങുക, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, പനി,  ജലദോഷം, തൊണ്ടവേദന ശ്വാസതടസ്സം ഉണ്ടെങ്കിൽ അവരുമായുള്ള സമ്പർക്കം ഒഴിവാക്കുക, വേണമെങ്കിൽ വൈദ്യസഹായം തേടുക. ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച് ജീവിക്കാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്. നാം ഒറ്റക്കെട്ടായി പ്രവർത്തിച്ചുകൊണ്ട് രോഗം പ്രതിരോധിക്കാനാവും. 
          
വൈറസിനെ തുരത്താൻ ഒരു ജനത ഒന്നായി പ്രതിരോധം തീർക്കുന്നു. എന്നും ഒന്നിച്ചിരിക്കാൻ വേണ്ടി, ഒറ്റയ്ക്കിരിക്കുവാൻ സന്നദ്ധത പ്രകടിപ്പിക്കുന്നു. ഈ ഒരു നിശ്ചയദാർഢ്യം മാത്രം മതി കോവിഡ്  19 എന്ന മഹാ രോഗത്തിൽനിന്ന് ഈ ലോകത്തെ മോചിപ്പിക്കാൻ. നമുക്ക് ഒറ്റക്കെട്ടായി പ്രയത്നിക്കാം. 
ശരണ്യ
8D സൈന്റ്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം