മക്കളായി നാലുപേരുണ്ടെങ്കിലും ഏകയാണമ്മ
ഈ ഉഴിയിൽ അച്ഛൻ മറഞ്ഞൊരാ കാലം മുതൽക്കേ
അമ്മ ഭാരമായി തീർന്നുവോ നാലുപേർക്കും
നാലുഊഴിമണ്ണിനു വേണ്ടി അമ്മയെന്ന സ്നേഹം
മരുന്നൊരീ മക്കൾ നാലുഴി മണ്ണും പകുത്തെടുത്തു
പിരിഞ്ഞു പോയി നാലു വഴിക്ക് ഈ മക്കൾ
ദുശ്ശകുനം പോലെ അമ്മയെ കണ്ടൊരാ മക്കൾ
നടന്നു മറയുന്നതും നോക്കി നെഞ്ചുപൊളിഞ്ഞു
നില്കുകയാണാ പാവം അമ്മ
സ്നേഹത്തിൻ ആഴം അറിയാത്തൊരീ മക്കൾ
ഇന്നീ നാടിൻ ശാപം
ഇന്നീ നാടിൻ ശാപം