ജൂൺ 5 ലോക പരിസ്ഥിതി ദിനം

 
 

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമാണം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്ക‍ൂളിൽ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനം വിപുലീകരിച്ചു. സ്കൂൾ തല വൃക്ഷത്തൈ നടൽ ഉൽഘാടനം വാർഡ് മെമ്പർ ശ്രീ.സജി യ‍ു ഏസ് നിർവഹിച്ച


മാലിന്യ മ‍ുക്ത കേരളം, നവ കേരളം

വിദ്യാലയം ശുചിത്വ പ്രചാരണത്തിന്റെ കേന്ദ്രമാവുക എന്ന ലക്ഷ്യത്തോടെ സെൻതോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാലയത്തിന്റെ ഏറ്റവും അടുത്തുള്ള കോളനിയുടെ സമീപത്തായി ഒഴുകുന്ന ബപ്പനം തോട് വൃത്തിയാക്കി കൊണ്ടാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ബാണാസുര മല നിരകളിൽ നിന്ന് ഉത്ഭവിച്ച് പപ്പനം മലവഴി ചീരപൊയിൽ പന്തിപ്പൊയിൽ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന തോട് അജൈവമാലിന്യങ്ങളാൽ മലിനപ്പെട്ടിരിക്കുന്നു എന്നു കണ്ടെത്തുകയും അതേതുടർന്ന് അവ വൃത്തിയാക്കുന്നതിന് ഹരിത കർമ്മ സേന രക്ഷിതാക്കൾ എന്നിവരുടെ സഹായത്തോടെ കോളനി അംഗങ്ങളും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു മഴക്കാലത്ത് ഈ തോട്ടിൽ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ ഒഴുകി മറ്റു ജലസ്രോതസ്സുകളിൽ എത്തിച്ചേരുകയും പ്രദേശത്തെ ജലോപയോഗ സാധ്യതകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു ഈ പ്രശ്നത്തിന് കടയിടുക എന്ന ഉദ്ദേശത്തോടെ നടത്തിയ ശുചീകരണ പ്രവർത്തനം എല്ലാവരുടെയും പങ്കാളിത്തം കൊണ്ട് വിജയകരമായി മാറി അജൈവമാലിന്യങ്ങൾ നിക്ഷേപിക്കാൻ വേണ്ട സൗകര്യങ്ങൾ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ ഒരുക്കുകയും പരിസരവാസികളെ ബോധവൽക്കരിക്കുകയും ചെയ്തു ഈ ശുചീകരണ പ്രവർത്തനത്തിന്റെ  നടപടികൾക്ക് വേണ്ട സഹായവും നേതൃത്വം നൽകുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഓടുകൂടി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ ഹരിത സഭയുടെ ഭാഗമായി ഒരു പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കുവാനും തീരുമാനിച്ചു

വേസ്റ്റ് ബിൻ സ്ഥാപിച്ചു

സ്കൂളിന്റെ പരിസരത്തുള്ള ബപ്പനംതോടിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ചീര പൊയിൽ കോളനിയിൽ , തോടിന്റെ കരയിൽ വേസ്റ്റ് ബിൻ സ്ഥാപിച്ചു. സീഡ് പ്രവർത്തകരും അധ്യാപകരും നടത്തിയ സന്ദർശനത്തിലാണ് ഗുരുതര മാലിന്യ പ്രശ്നം ശ്രദ്ധയിൽ പെട്ടത്.   സീഡ് പ്രവർത്തകർ അധ്യാപകർ പിടിഎ ഭാരവാഹികൾ എല്ലാവരും ഒരുമിച്ച് തോടുപരിസരവും വൃത്തിയാക്കുകയും പടിഞ്ഞാറത്തറ ഇസാഫ് ബാങ്കുമായി ബന്ധപ്പെട്ട് സ്പോൺസർഷിപ്പിലൂടെ വേസ്റ്റ് ബിൻ നിശ്ചിത സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ വാർഡ് മെമ്പർ സജി യു എസ്,അധ്യാപകർ സീഡ് പ്രവർത്തകർ കോളനിവാസികൾ എന്നിവർ വെയിസ്റ്റ് ബിൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.