സഹായം Reading Problems? Click here


സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/അക്ഷരവൃക്ഷം/മനുഷ്യനും പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനും പരിസ്ഥിതിയും

ഒരിക്കൽ ഒരു നാട്ടിൽ കൃഷിക്കാരായ രണ്ടു കർഷകർ ഉണ്ടായിരുന്നു. അവർ കൃഷിപ്പണി ചെയ്തും വിറകുവെട്ടിയും മക്കളെ പഠിപ്പിച്ചു വലിയ ഉദ്യോഗസ്ഥരാക്കി അന്യ രാജ്യങ്ങളിൽ ജോലി തേടി പോയി.വർഷങ്ങൾക്കു ശേഷം അവർ നാട്ടിൽ തിരിച്ചെത്തി.

അച്ഛന്റെ ജോലിയിൽ തീരെ താത്പര്യമില്ലാത്ത അവർ കൃഷിയിടങ്ങൾ എല്ലാം വെട്ടി നശിപ്പിച്ചു, ഫ്ളാറ്റുകൾ കെട്ടി പണിതു. അച്ഛന് വയസ്സായി, കിടപ്പിലായി. അങ്ങനെ അയാളുടെ കാലവും കഴിഞ്ഞു.

ധാരാളം മഴ പെയ്തുകൊണ്ടിരുന്ന ആ നാട്ടിൽ മഴ പെയ്യാണ്ടായി.കുടിവെള്ളം വറ്റാൻ തുടങ്ങി. ആളുകൾ പരിഭ്രാന്തരായി.

അഹങ്കാരികളായ കൃഷിക്കാരുടെ മക്കാളാണ് എല്ലാത്തിനും കാരണമെന്ന് നാട്ടുകാർക്ക് ബോധ്യമായി. അവർ കെട്ടിടങ്ങൾക്കു ചുറ്റും മരങ്ങൾ വെച്ചു പിടിപ്പിച്ചു. അങ്ങനെ ആ നാട്ടിൽ വീണ്ടും പച്ചപ്പ്‌ കാണാൻ തുടങ്ങി.

വിദ്യാഭ്യാസം കൂടുമ്പോൾ മനുഷ്യന്റെ മനസ്സിൽ മുളക്കുന്ന അഹങ്കാരം ഈ ലോകത്തെ തന്നെ മാറ്റി മറക്കുമെന്നു ആ പുതിയ തലമുറയ്ക്ക് ബോധ്യമായി.

അനഘ കെ എസ്
8 A സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ