സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/അക്ഷരവൃക്ഷം/തീരാനൊമ്പരമായി ഉപ്പയുടെ ഓർമ്മകൾ
തീരാനൊമ്പരമായി ഉപ്പയുടെ ഓർമ്മകൾ
ആകെ ഒച്ചയും ബഹളവും കേട്ടാണ് അവൾ ഞെട്ടിയുണർന്നത്. വീട്ടിൽ നിറച്ച് വിരുന്നുകാർ. അവൾ വിചാരിച്ചു വല്ല പരിപാടിയും ഉണ്ടാകുമെന്ന് . ആ പത്തു വയസ്സുകാരി ഇങ്ങനെ ഓർത്തുള്ളു . അവൾ ഉപ്പയെ തിരഞ്ഞു എന്നാൽ ഇന്നലെ പണിക്ക് പോയ ഉപ്പാ തിരിച്ച് വന്നിട്ടില്ല. അവളാകെ ബേജാറായി . അവൾ ഉമ്മയെ തിരഞ്ഞ് അവരുടെ അടുത്തേക്ക് പോയി . ഉമ്മ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തളർന്നിരിക്കുകയാണ്. ആ കാഴ്ച അവൾക്ക് താങ്ങാനായില്ല. അവൾ ഉമ്മയുടെ അടുത്തിരുന്ന് കരയാൻ തുടങ്ങി.' ഉമ്മ ഉപ്പാ എന്താ വരാത്തത്'അവൾ ഉമ്മയോട് ചോദിച്ചു. ഉമ്മ മറുപടി കൊടുക്കാതെ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു. അപ്പോഴാണ് ആളുകൾ പറയുന്നത് അവൾ കേട്ടത് 'നല്ല മനുഷ്യനായിരുന്നു ഇന്നലെ രാത്രി പണി കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ കുഴഞ്ഞുവീണ മരിച്ചതാണ്'. ഇത് കേട്ട് ആമിനമോൾ തരിച്ചുപോയി. അവൾ ഉപ്പാ എന്ത് വിളിച്ച് കരയാൻ തുടങ്ങി. ആംബുലൻസിൽ ഉപ്പയുടെ ശരീരമെത്തി അവൾ ഉപ്പയുടെ മയ്യത്തിനടുത്തേക്ക് ഓടി. ആ കാഴ്ച എല്ലാവരെയും വികാരതീവ്രരായി മാറ്റി. അങ്ങനെ കുളിയെല്ലാം കഴിഞ്ഞതിനുശേഷം അവൾ അവസാനമായി ഉപ്പയെ ഉമ്മവെച്ചു. ഉപ്പയുടെ ശരീരം പള്ളിപ്പറമ്പിൽ ലേക്ക് കൊണ്ടുപോകുന്നത് അവൾ കരഞ്ഞുകൊണ്ട് നോക്കിനിന്നു. ആ പൈതലിന് എല്ലാമായിരുന്നു ഉപ്പ. ചെറുപ്പം മുതൽ തൊട്ടേ അവൾക്ക് എപ്പോഴും കൂടെ വേണമായിരുന്നു ഉപ്പാ. അവളെ കുളിപ്പിച്ചതും ,വസ്ത്രം മാറ്റി ഉടുക്കുന്നതും മുടി വാരി കൊടുക്കുന്നതും, ചോറ് വരി ഉരുളകളാക്കി നൽകിയതും ഉപ്പയായിരുന്നു. ഉപ്പയെ കണ്ടാൽ പിന്നെ അവൾക്ക് ആരും വേണ്ട. ഉമ്മയുടെ വീട്ടിൽപോകാൻ ഉമ്മ വിളിച്ചാൽ അവൾ പോകില്ല. ഉപ്പയെ ഒറ്റക്കാക്കി അവൾ എങ്ങോട്ടും പോകില്ല. ഉപ്പക്ക് അവളോട് തിരിച്ചും അങ്ങനെയായിരുന്നു. ഉപ്പ എവിടെ പോകുമ്പോഴും ആമിനമോളെ കൂടെ കൊണ്ടുപോകുമായിരുന്നു. ഉപ്പയെ കാണാതെ അവൾ ഉറങ്ങാറില്ല. ഉപ്പ വന്നില്ലെങ്കിൽ ഭക്ഷണം പോലും കഴിക്കില്ല. ഉപ്പയുടെ മരണം അവളെ തളർത്തി. അവൾ അധികം സംസാരിക്കാതായി. ഉപ്പയുടെ സുന്ദരിക്കുട്ടി ഇപ്പോൾ ഏതോ ലോകത്താണ്. ഉപ്പയുടെ ഫോട്ടോയും നെഞ്ചിൽ ചേർത്ത് പിടിച്ചാണ് അവൾ എപ്പോഴും. അവളുടെ കണ്ണിൽ കണ്ണീർ മഴതുള്ളികളായി ഒലിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ