സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/'''വൈറസ് വ്യാപനം'''

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് വ്യാപനം

"ഗൗരവമുള്ള വാർത്തയേ ഇപ്പോൾ കേൾക്കാനുള്ളൂ ലേ... എത്രയായി മറ്റൊരു വാർത്ത കേട്ടിട്ട് ..." കണ്ണനും മാത്യൂസും ചർച്ച ചെയ്യുകയായിരുന്നു." Lock down ആരംഭിക്കുകയല്ലേ. ഇനി 21 ദിവസം വീട്ടിലിരിക്കണം. എല്ലാം ദൈവത്തിൻ്റെ കയ്യിൽ." അടുത്ത ദിവസം. മോഹൻ TV യിൽ മുഴുകിയിരിക്കുകയായിരുന്നു. അപ്പോഴാണ് അവൻ ആ വാർത്ത ശ്രദ്ധിച്ചത്. "ഇന്ന് മുതൽ 21 ദിവസത്തേക്ക് Lock Down. പുറത്തിറങ്ങിയാൽ കർശന നടപടി." "ഇവർക്കൊന്നും വേറെ പണിയില്ലെ .ഇതൊക്കെ വെറും പണത്തിന് വേണ്ടി ." മോഹൻ പിറുപിറുത്തു. ശേഷം അവൻ പുറത്തേക്കിറങ്ങാൻ തയാറായി. അപ്പോഴാണ് അമ്മ വിളിച്ച് പറഞ്ഞത് "മോനേ... ഈ സമയത്ത് പുറത്തിറങ്ങല്ലേ."നിൻ്റെ അമ്മയാണ് പറയണത്. അതൊന്നും അവൻ ചെവി കൊള്ളാതെ പുറത്തു പോയി. അവനും അവൻ്റെ ചങ്ങാതിമാരും നിർദ്ദേശങ്ങളൊന്നും പാലിക്കാതെ കറങ്ങി നടന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവന് എന്തോ അസ്വസ്ഥത തോന്നി. എന്നിട്ടും അവൻ പുറത്തിറങ്ങി നടന്നു.പോലീസിൻ്റെ കണ്ണിൽപ്പെടാതെ പുറത്തിറങ്ങി നടന്നു. മറ്റുളളവരുമായി സമ്പർക്കം പുലർത്തി. ഒരാഴ്ച്ചക്ക് ശേഷം അവൻ്റെ വിദേശത്ത് നിന്ന് വന്നഏറ്റവും അടുത്ത സുഹൃത്തായ അനീസിന് covid 19 സ്ഥിരീകരിച്ചു. അവൻ ആകെ പകച്ചുപോയി. പെട്ടെന്ന് അവന് ശ്വാസതടസ്സം അനുഭവപ്പെട്ടു. അവന് പല ലക്ഷണങ്ങൾ കണ്ടിട്ടും ആരോഗ്യ പ്രവർത്തകരെ അറിയിച്ചില്ല. അവൻ സമ്പർക്കം പുലർത്തിയ പലർക്കും പനിയും മറ്റും പിടിപ്പെട്ടു.അവൻ്റെ അമ്മ അവനെയും കൂട്ടി വേഗം ആശുപത്രിയിലേക്ക് പോയി. ഉടൻ ഡോക്ടർമാരെല്ലാം അവനെ ഐസുലേഷൻ വാർഡിലേക്ക് മാറ്റി. അവനുമായി സമ്പർക്കം പുലർത്തിയവരെയും. അവന്റെയ റിസൽട്ട് പരിശോദിച്ചു. POSITIVE MESSAGE👉 ആരോഗ്യ പ്രവർത്തകർ നല്കുന്ന നിർദ്ദേശങ്ങൾ പൂർണമായി പാലിച്ച് ഈ മഹാമാരിക്കെതിരെ പോരാടാം👈 BREAK THE CHAIN

സന നസ്രീൻ
7 A സെന്റ് ജോസെഫ്സ് യു പി സ്കൂൾ കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ