കളിചിരികളും ഇണക്കങ്ങളും
പിണക്കങ്ങളും നിറഞ്ഞ പ്രൈമറിവിദ്യാഭ്യാസകാലഘട്ടത്തിനു
തിരശ്ശീല വീഴാൻ സമയമായി...
തിരിഞ്ഞു നോക്കുമ്പോൾ
കടപ്പാടുകൾ ഏറെയുണ്ട്...
ഞങ്ങളെ ഞങ്ങളാക്കിയ അധ്യാപകരോട്... സ്നേഹവും ശാസനകളും കൊണ്ട്
നന്മയുടെ നേരറിവുകൾ സമ്മാനിച്ചവരോട്.. അക്ഷരങ്ങൾക്കപ്പുറത്തേക്ക്
കലയുടെ...
സംഗീതത്തിന്റെ..
കായികമികവുകളുടെ
നേട്ടങ്ങളിലേക്ക് പറന്നുയരാൻ
ഞങ്ങൾക്ക് ചിറകുകളേകിയവരോട്.. അമ്മയുടെ കരുതലും
അച്ഛന്റെ വാത്സല്യവും
ഞങ്ങളിൽ നിറച്ചവരോട്..
അന്നമൂട്ടിയ കൈകളോട് ...
മറക്കാനാവുന്നതല്ല
ഈ വിദ്യാലയം
ഞങ്ങൾക്ക് സമ്മാനിച്ചതൊന്നും... പടികളിറങ്ങുമ്പോൾ
ഞങ്ങളുടെ കണ്ണും മനസ്സും
നിറയുക തന്നെ ചെയ്യും...
നന്ദിവാക്കുകളാൽ തീരില്ലൊന്നും... പകർന്നുതന്നവ പ്രാവർത്തികമാക്കാം.. ഉയരങ്ങളിലെത്തുമ്പോൾ
കരുതലിന്റെ കരം നീട്ടാം...
ഈ വാക്കാണ് ഞങ്ങളുടെ ഗുരുശ്രേഷ്ഠന്മാർക്ക്
ഞങ്ങളേകുന്ന ദക്ഷിണ...
സ്വീകരിച്ചാലും...