സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
                                                                              വേപ്പിലകളിൽ കാറ്റ്
   
നഗരമധ്യത്തിന്റെ വീർപ്പുമുട്ടലുകൾക്ക് അസ്വസ്ഥതകൾ സൃഷ്ടിക്കാൻ കഴിയാത്ത ഒരു കൊച്ചുകൂടാരം.അതാണ് മധുവിന്റെ വീട്.ഇന്ന് മധുവാർക്യസംഘത്തിലെഒരംഗമാണ്.വാർധക്യത്തിന്റെ കൂടപ്പിറപ്പുകളായ മുട്ടുവേദനയും പ്രമേഹവും എല്ലാം അയാൾക്കുണ്ടായിരുന്നു.എങ്കിലും അയാൾക്കതൊരു പ്രശ്നമേ ആയിരുന്നില്ല.എന്നും ഭാര്യയെ വിളിച്ച് രണ്ട് കസേര ഉമ്മറത്തിടീക്കും.വേറൊന്നിനുമല്ല.തൊട്ടടുത്ത മാരിയമ്മൻ കോവിലിൽ ഒരു വേപ്പുമരമുണ്ട്.ചോറവിടെയും കൂറിവിടെയും എന്നപോലെ, അതിന്റെ വേരുകൾ അവിടെയും കാറ്റുവീശുന്ന ശാഖകൾ മധുവിന്റെ വീട്ടിലുമാണ്.ആ നീഹാരശീതളിമ മധുവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു.
            ഏതു കൊടും ചൂടിലും ആ കൊച്ചുവീടിനെ കുളിർപ്പിച്ചിരുന്നത് സുരസയുടെ വായപോലെ വിശാലമായ ആ വേപ്പാണ്.ആവേപ്പിനെആവീടുമുഴുവൻസ്നേഹിച്ചിരുന്ന.പ്രകൃതിയോട് അൽപ്പംപോലും ബന്ധം പുലർത്താത്ത മധുവിന്റെ പേരക്കുട്ടിപോലും.
            പക്ഷേ ഒരാൾക്കുമാത്രം ഇത്തിരി പരിഭവം.അടിച്ചുതുടക്കാൻ വരുന്ന തമിഴത്തിക്ക്.വേപ്പിലയുടെ കുസൃതിയാണ് കാരണം.ഒരു കാറ്റു വീശിയാൽ കാക്കത്തെള്ളായുരം ഇലയാണ് മുറ്റത്ത്.ഇതൊക്കെ അടിച്ചുവാരിക്കഴിയുമ്പോഴേക്ക് ചംമ്പകം പകുതിയാകും.തലേന്നുരാത്രി മഴയുണ്ടെങ്കിൽ പിന്നെ നോക്കുകയേ വേണ്ട.ഈർക്കിളികളുടെ കൂർത്ത മുനകൾക്ക് മുറ്റത്ത് അള്ളിപ്പിടിച്ചിരിക്കുന്ന ഇലകളെ നീക്കം ചെയ്യുക എന്നത് ഒരു ഭകീരഥപ്രയത്നമാണ്.അതുകൊണ്ടുതന്നെ അടുക്കളയിലെ പാത്രങ്ങളുടെ കലമ്പലിനൊപ്പം ചെമ്പകത്തിന്റെ പരാതികളും ഉയർന്നു.
   “അമ്മാ എന്നമ്മാ ഇത്?എന്നാല് മുടിയലെ.”
    ആ പരാതികൾ ഒടുവിൽ മധുവിന്റെ മുന്നിലുമെത്തി.
   “ഇങ്ങനെ പൂവ്വാണെങ്കില് അവള് പണി നിർത്തിപ്പോകും.പിന്നെ ഇപ്പൊ മര്യാദക്ക് ചെയ്യണ പണീംകൂടി ഇല്ലാതാവും.എന്നെക്കൊണ്ടിതുമുഴുവൻ ചെയ്യാൻ പറ്റില്ല.”
   “അതിനിപ്പൊ ഞാനെന്താ വേണ്ടത്?”
   നീണ്ട മൗനത്തെ തല്ലിത്തകർത്തുകൊണ്ട് മധു ചോദിച്ചു.
   “മോഹന്റെ കടേടെമുമ്പിലുള്ള ആ പ്ലാവ് മുറിക്കാൻ നാളെ ആള് വര്ണ്‌ണ്ടല്ലോ.അപ്പൊ അവരോട് ഇങ്ങട് ചാഞ്ഞ്നിക്കണ വേപ്പിന്റെ കൊമ്പുകൂടി വെട്ടാൻ പറഞ്ഞൂടെ?”
     അയാൾ ഭാര്യയുടെ മുഖത്തേക്ക് നിസ്സഹായതയോടെ നോക്കി.തന്റെ ഉള്ളിലെ ഏതോ ഒരു കോണിൽ നിന്നും ഭയങ്കരമായ ഒരു നിലവിളി ഉയരുന്നത് അയാൾ കേട്ടു. എന്തേ മനസ്സിങ്ങനെ പിടയാൻ?എന്നാലും ഇത്രയും കാലം വീടിനെ തണുപ്പിച്ചു നിർത്തിയ ഈ മഹാവൃക്ഷത്തിന്റ കൈകളെ അറുത്തുമാറ്റാൻ തനിക്കു കഴിയുമോ? ഈ ചോദ്യം അയാളുടെ ഹൃദയത്തിന്റെ ഉള്ളറകളിൽ എവിടെയോ നുരഞ്ഞുപൊന്തി.
       പിന്നെ ആ ദിവസം മുഴുവൻ അയാൾക്ക് ഈയൊരു ചിന്ത മാത്രം.ആ രാത്രി അയാൾ ഉറങ്ങിയില്ല.തിരിഞ്ഞും മറിഞ്ഞും കിടന്നു.രാവിലെ സൂര്യന്റെ ആദ്യരശ്മികൾ തട്ടി അയാൾ എഴുന്നേറ്റു.പതിവുപോലെ തന്റെ ചാരുകസേരയിൽ ഇരിപ്പുറപ്പിച്ചു. വരകളുള്ള തന്റെ വലിയ ഗ്ലാസിൽ ഭാര്യ കാപ്പിയുമായെത്തി.വരണ്ട തൊണ്ടയിലൂടെ        ചുടുകാപ്പിയിറങ്ങിയപ്പോൾ വീണ്ടും ആ വേപ്പ് മനസ്സിൽ ഒരു നീറ്റലായി.
       എന്തുചെയ്യണം?അറിയില്ല. മനുഷ്യസ്നേഹവും പ്രകൃതിസ്നേഹവും തമ്മിലുള്ള ഒരു യുദ്ധഭുമിയായി അയാളുടെ മനസ്സ്.ഒടുവിൽ പ്രകൃതിയുടെ തലയറുത്തെടുത്ത് മനുഷ്യസ്നേഹം വിജയിക്കുകയായി.തന്റ ഭാര്യതന്നെ വലുക് എന്ന്മനസ്സിലുറപ്പിച്ചുകൊണ്ട് മരം വെട്ടുകാരുടെനേറെ നടന്നു.കാലുറക്കുന്നില്ല.കണ്ണിൽനിന്ന് ചുടാവി പറക്കുന്നതുപോലെ അയാൾക്ക് തോന്നി.
        മരം വെട്ടുകാരോട് അയാൾ കാര്യം പറഞ്ഞു.വീട്ടിൽ ചെന്നു കയറി പിന്നീട് തന്റെ പുസ്തകങ്ങൾക്കിടയിലുരുന്നു.
   “മധ്വേട്ടാ ഇങ്ങട് വരൂ.”ഉമ്മറത്തുനിന്നൊരു വിളി.
    “ഇവിടെ ദാ മരം വെട്ടുണു.”
      മധു അനങ്ങിയില്ല.അവിടെത്തന്നെയിരുന്നു.തനിക്കു കാണാൻ കഴിയില്ല എന്ന് അയാൾക്കറിയാം.മൗനമായൊരു മാപ്പ്. അത്രമാത്രമാണയാൾക്ക് ചെയ്യാൽ കഴിയുന്നത്.ആ വേപ്പുമരത്തിന്റെ ശാഖകൾ ഒന്നെന്നായി നിലം പതിച്ചു.
      “ഹാവൂ.”
     ചെമ്പകത്തിന്റെ നെടുവീർപ്പ് അവിടെ മുഴുവൻ നിറഞ്ഞു.തീറ്റതേടിപ്പോയ പക്ഷികൾ മടങ്ങി വന്ന് തങ്ങളുടെ വീട് തകർന്നതറിഞ്ഞ് സ്തബ്ധരായി നിന്നു.അങ്ങനെ നിത്യയൗവനയുക്തയായ ആ മഹാവൃക്ഷത്തിന്റെ ഓരോ ഭാഗങ്ങളായി അറുത്തിടപ്പെട്ടു.
      കാലത്തിന്റെ താളുകൾ ഓരോന്നായി മറിഞ്ഞുകൊണ്ടിരുന്നു. അടുത്ത വേനൽക്കാലമെത്തി.മകളും മരുമകനും പേരക്കുട്ടിയും മധുവും ഭാര്യയുമൊരുമ്മിച്ച് ഉമ്മറത്തിരിക്കുകയാണ്.
       “അച്ഛാ എന്തൊരു ചൂടാവ്ടെ.സഹിക്കാൻ വയ്യ.”
       മകളുടെ അസ്വസ്ഥത അയാൾ അറിഞ്ഞു.മറുപടി ഒന്നും പറഞ്ഞില്ല.ഒന്നു ചിരിച്ചു ഒരു പരിഹാസച്ചിരി. അത്രമാത്രം.
       മുന്നിൽ ഒരു വലിയ വിടവ്.സായ്‌വിന്റെ വലിയ പൂക്കട കാണും വിധംവീതിയുണ്ട് ആ വിടവിന്.
        ആ വിടവിലെ ശൂന്യതയിൽ എത്തിയ കാറ്റ് വീശാൻ തുടങ്ങി.
                                                                                  ശുഭം.......
                                                                                                                                           (രചന: ഗാഥ .കെ , പത്താം ക്ലാസ് വിദ്യാർത്ഥിനി)
                                                                                                                                           മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചത്
                                                                                                                                                                                                                                                                                                                                                      

ഇന്നലെ പെയ്ത മഴ

വന്നു കരിമുകിലെൻ പുരക്കുമീതെ
പെയ്തു ഹാ !എന്തൊരു പേമാരിയാ!
കൊയ്തെടുത്തു ആ പേമാരിയൊരുപാട്
കൊയ്തെടുത്തു അതെൻ പാടമെല്ലാം

ജീവനും മണ്ണും മനുഷ്യസമ്പത്തും
എല്ലാമാ പേമാരി കൊയ്തെടുത്തു
ദുഃഖത്തിലാണ്ടു ഞാൻ വീടിന്റെ ഉമ്മറ-
ത്തിണ്ണയിലങ്ങനെ നോക്കി നില്ക്കെ

കവർന്നെടുത്തു ആ പേമാരിയെന്നുടെ
മുറ്റവും പൂന്തോട്ടമെൻ സ്വപ്നവും
പൂക്കളുടെ നിലവിളി കേട്ടെൻ ഹൃദയമോ
പൊട്ടിപ്പിളർന്നു തരിപ്പണമായ്

എന്നുടെ പ്രിയതമ നീലക്കുറിഞ്ഞിയും
ദുഷ്ടനാം പേമാരി തൻ കൈയ്യിലായി
ഒരു ദിനം മുഴുവൻ തിമിർത്തു പെയ്തു മഴ
ഒരു രാത്രി മുഴുവൻ തിമിർത്തു പെയ്തു

ഒരുപാട് കൊയ്തു, കവർന്നെടുത്തു
അവർ സമ്പന്നരായി തിരിച്ചുപോയി
ഇന്നും ഞാനോർക്കുന്നു എൻ മനച്ചെപ്പിലായ്
ഒരിക്കലും മായാത്ത ഒാർമ്മകളായ്

                                                       നജ്ഷ.എൻ
                                                       8-സി 
                                                       സെന്റ് ജമ്മാസ് സ്കൂൾ


നഷ്ടപ്പെട്ട നീലാംബരി

നഷ്ടപ്പെട്ട നീലാംബരി നിൻ പ്രണയ നൊമ്പരം
നിൻ ജീവിതത്തിൻ വർണം കവർന്നെടുത്തുവോ......?
നിൻ പ്രതീക്ഷയും പ്രത്യാശയും ആയിരുന്ന
നിൻ പ്രണയം വെറും നൊമ്പരമായ്
അവശേഷിക്കവേ നിൻ ജീവിതമേ വ്യർത്ഥമായി തീർന്നുവോ
നീലാബരി സ്വപ്നം കാണാൻ മറന്ന നിൻ മനസ്സിനായ്
നിൻ ജീവിത ചോദ്യത്തിൻ ഉത്തരമായ് ഞാൻനിനക്കേകുന്നു ഈമരണം
ഇനി നീ മണ്ണുമായിഴുകുമ്പോൾ
നിൻ ആത്മാവ് നിൻ പ്രണയത്തോട് വിമുഖമായിടും
നീ മറന്നിടും നിൻ പ്രണയത്തിൻ നൊമ്പരം
പ്രണയമാകും നദികൾ തൻ കളകള നാദം
ഇനി നിൻ കാതിൽ നൊമ്പരമായ് അലയടിക്കില്ല സഖി.......


                                                       സ്വാതിക.കെ
                                                        9-ബി
                                                        സെന്റ് ജമ്മാസ് സ്കൂൾ