സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049nadathara.jpg

Schoolwiki സംരംഭത്തിൽ നിന്ന്

നല്ല പാഠം പദ്ധതിയുടെ ഭാഗമായി മഴക്കെടുതി മൂലം വിഷമിക്കുന്ന സഹോദരങ്ങളെ സഹായിക്കുന്നതിന് വിദ്യാർത്ഥികൾ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ശേഖരിക്കുകയും അത് അവർക്ക് വിതരണം ചെയ്യുകുകയും ചെയ്തു. ശ്രീമതി ബീന ടീച്ചർ സ്കൂളിലെ കായിക താരങ്ങൾക്ക് ജേഴ്സി വിതരണം ചെയ്ത് മാതൃകയായി. തങ്ങൾക്കുള്ള വിഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്യുന്ന പതിവ് തുടരുന്നു.പാവപ്പെട്ട സഹപാഠികൾക്ക് പൊതിച്ചോറ് നൽകികൊണ്ട് കുട്ടികൾ അവരോട് പക്ഷം ചേർന്നുകൊണ്ട് അവരോടൊപ്പം സ്നേഹം പങ്കിട്ടു.