സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ ലോക്ക് ഡൌൺ കാല അനുഭവപാഠങ്ങൾ..

ലോക്ക് ഡൌൺ കാല അനുഭവപാഠങ്ങൾ..

ഏതു ദുരിതത്തെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ കൊണ്ട് അതിജീവിച്ചവരാണ് നാം. ഇന്ന് കാലം ആവശ്യപ്പെടുന്ന ഒത്തൊരുമ പരസ്പരം അകന്നു നിൽക്കലാണ്. ശത്രു വളരെ നിസ്സാരനാണ്. ഇത്തിരിക്കുഞ്ഞനാണ്. വെറും സോപ്പിട്ടാൽ പോലും ചത്തു പോകും. എന്നാൽ നമ്മുടെ ശരീരത്തിൽ കടന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മളെയും കൊണ്ടങ്ങു പോയെന്നുമിരിക്കും.

       പരമ്പരാഗതമായി നമുക്ക് കിട്ടിയ പല നല്ല ശീലങ്ങളും അറിവുകളും നാം പാടെ മറന്നു. കൈ കൂപ്പി നമസ്തേ പറഞ്ഞായിരുന്നു നാം മറ്റുള്ളവരെ അഭിവാദ്യം ചെയ്തിരുന്നത്. പുറത്തു പോയി വന്നാൽ ഉമ്മറപ്പടിയിൽ വച്ചിരിക്കുന്ന കിണ്ടിയിലെ വെള്ളമെടുത്തു കഴുകിയിട്ട് മാത്രമായിരുന്നു അകത്തേക്ക് കയറിയിരുന്നത്. ദിവസേനയുള്ള കുളിയും വൃത്തിയുള്ള വസ്ത്രധാരണവും മലയാളിയുടെ മുഖമുദ്രയായിരുന്നു. ജീവിതത്തിന്റെ പരക്കംപാച്ചിലും അനുകരണഭ്രമവും നിമിത്തം ഈ രീതികളൊക്കെ നാം പാടെ മറന്നുപോയി ഇനിയെങ്കിലും നമ്മുടെ ഈ നല്ല ശീലങ്ങൾ നമുക്ക് തിരിച്ചു കൊണ്ടുവരാം. പൊതുവിടങ്ങളിൽ തുപ്പാതിരിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുക, തുമ്മുകുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കുക, ഹസ്തദാനും ഒഴിവാക്കുക, വീടുംപരിസരവും വൃത്തിയാക്കുക, പുറത്തുപോയി വന്നാൽ ഉടനെ വസ്ത്രങ്ങൾ അലക്കി കുളിക്കുക, എന്നിവയും നമുക്ക് ശീലമാക്കാം. 
       നമ്മുടെ മലയാള നാടിന്റെ സ്നേഹവും കരുതലും കാണുമ്പോൾ ഇവിടെ ജനിച്ചതിൽ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു. വീട്ടിലിരുന്നുകൊണ്ട് ഓരോ വ്യക്തിയും രക്ഷിക്കുന്നത് ഈ ലോകത്തെ തന്നെയാണ്. നാടിന്റെ രക്ഷയ്ക്കായി അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചാൽ നമുക്ക് വിജയിക്കാം. അല്ലെങ്കിൽ ഒരുയുദ്ധംതന്നെ വേണ്ടിവരും. ആ യുദ്ധത്തിൽ പലരെയും നമുക്ക് നഷ്ടപ്പെട്ടേക്കാം. 

ഇന്ന് നമ്മുടെ നാടിന്റെ കാവൽഭടന്മാരാണ് ആരോഗ്യപ്രവത്തകരും നീതിപാലകരും. എന്തൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഞാൻ സന്തോഷവാനാണ്, കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ വീട്ടിലിരുന്നു കൊണ്ട് ഞാനും പങ്കാളിയാണല്ലോ എന്നോർക്കുമ്പോൾ..

അനിരുദ്ധ് എൻ. വി
7 C സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം