സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ ഭയം വേണ്ട ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭയം വേണ്ട ജാഗ്രത മതി


പത്രത്തിൽ ദിവസേന വരുന്ന വാർത്തകളിൽ ഈ പേര് കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു. നമ്മൾ കുട്ടികൾക്ക് പരിചയമില്ലാത്ത ഒരു പദം 'ഞാൻ അച്ഛനോട് ഇതിനെ കുറിച്ച് ചോദിച്ചു. അപ്പോൾ വീട്ടിലെ സംസാരവും ഇതിനെ കുറിച്ചായിരുന്നു. ഞാൻ അത് ശ്രദ്ധിച്ചിരുന്നു. ചൈനയിലെ ഒരു നഗരമാണത്രേ ഇത്. ചൈന നമ്മുടെ നാട്ടിൽ ധാരാളമായി പാത്രങ്ങളും കളിപ്പാട്ടങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങി നിരവധി സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടത്രേ. ആ നാട്ടിലെ ഒരു നഗരമാണ് വുഹാൻ. ആ പട്ടണത്തെ കുറിച്ചാണ് ഇപ്പോഴത്തെ വാർത്തകൾ. അവിടെയാണ് കൊറോണ എന്ന മഹാ മാരിഉണ്ടായത്. അവിടെയുള്ള ഒരു ഇറച്ചി മാർക്കറ്റിൽ നിന്നാണ് ഇതിന്റെ ഉറവിടം എന്ന് അച്ഛൻ പറഞ്ഞുതന്നു. അവിടെ നിരവധിപേർക്ക് അസുഖം ബാധിക്കുകയും അനേകം പേർ മരിക്കുകയുമാണത്രേ. ദിവസങ്ങൾ കഴിയുംതോറും പത്രത്തിലും ടി വി യിലും ഇതിനെപ്പറ്റിയുള്ള വാർത്തകൾ കൂടിവന്നു. അത് നിരവധി രാജ്യങ്ങളിലേക്ക് പടർന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ നമ്മുടെ നാട്ടിലും എത്തി എന്നറിഞ്ഞപ്പോൾ ഉള്ളിൽ ഒരു ഭയം തോന്നി. പത്രത്തിലും ടി വി യിലും ഇതുതന്നെ ചർച്ചാ വിഷയം. വീട്ടിലും. അതിനിടയിലാണ് സ്ക്കൂളിലെ ആന്വൽ ഡേ കഴിഞ്ഞത്. തുടർന്ന് സ്കൂളിൽ പോയെങ്കിലും വൈകാതെ തന്നെ സ്കൂളിന് അവധി നൽകി. പരീക്ഷകൾ ഒന്നും തന്നെ നടക്കുന്നില്ല. അറിയില്ല. അച്ഛനോട് ചോദിച്ചപ്പോഴാണ് പറഞ്ഞത് ഈ രോഗം നമ്മുടെ നാട്ടിലും എത്തിയിരിക്കുകയാണെന്ന്. ഉള്ളിലെ ഭയം ഒന്നുകൂടി വർദ്ധിച്ചു. നമ്മുടെ നാടാകെ അടച്ചിരിക്കുകയാണെന്ന് പ്രധാന മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. ആരും തന്നെ പുറത്തിറങ്ങരുതെന്നും എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ കഴിയണമെന്നാണ് ഉത്തരവ്. എന്താണ് ഈ അസുഖം? എങ്ങിനെയാണ് ഈ അസുഖം പിടിപെടുന്നത്? ഇതിന് മരുന്നില്ലേ? എന്റെ സംശയങ്ങൾ വർദ്ധിച്ചു. ഞാൻ വീട്ടിൽ വരുന്ന പത്രങ്ങളിൽനിന്ന് ഒരു വാർത്ത കണ്ടു. അതിൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു മാരക വൈറസ് രോഗമാണ് ഇതെന്ന് മനസ്സിലായി. ഈ അസുഖമുള്ള ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്പർശനത്തിലൂടെയുമാണ് ഇത് പകരുന്നതെന്ന് മനസിലാക്കാൻ പറ്റി. വായുവിൽ കൂടി ഈ രോഗം പകരില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. കടുത്ത ശ്വാസം മുട്ടും ചുമയും പനിയുമാണത്രേ ഇതിന്റെ രോഗ ലക്ഷണങ്ങൾ. ഇതിന് ഇതുവരെ മരുന്നു കണ്ടു പിടിച്ചിട്ടില്ല. ലോകത്ത് ആയിരകണക്കിന് ആളുകൾ മരണപ്പെട്ടിരുന്നു. ഇടയ്ക്കിടക്ക് കൈ കഴുകാനും മുഖത്ത് കൈകൾ സ്പർശിക്കാതിരിക്കാനും ആരോഗ്യ പ്രവർത്തകർ ഓർമിപ്പിക്കുന്നു.. പൊതു സ്ഥലങ്ങളിൽ കറങ്ങി നടക്കുന്നതും അനാവശ്യമായി കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്നും പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ കൈയുറയും മാസ്‌ക്കുകളും ധരിക്കണമെന്ന് അവർ പ്രത്യേകം ഓർമിപ്പിക്കുന്നു. നമുക്കും ഈ നിയമങ്ങൾ പാലിക്കാം. ഈ മഹാ മാരിയെ നമ്മുടെ നിന്ന് തുരത്താം.. ഭയം വേണ്ട ജാഗ്രത മതി


അഭിരാമി .എം.വി
5 C സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം