സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കെണിയിൽപ്പെട്ട പക്ഷികൾ.

കെണിയിൽപ്പെട്ട പക്ഷികൾ.

ഒരു കൂട്ടം പക്ഷികൾ തീറ്റ തേടി പറന്നു പോവുകയായിരുന്നു. താഴേ ചിതറി കിടക്കുന്ന ധാന്യമണികൾ കണ്ടു. കിളികൾ താഴേക്കു പറന്നിറങ്ങി. ഒളിച്ചിരുന്ന വേടൻ ഇതു കണ്ടു. ധാന്യമണികൾ തിന്നാൻ തുടങ്ങിയ ആ പക്ഷികളെല്ലാം ഒരു വേടൻ വെച്ചിരുന്ന വലയിൽ കുടുങ്ങി. "രക്ഷപെടാൻ ഇനി എന്താണ് മാർഗം?" അവർ തമ്മിൽ തമ്മിൽ ചോദിച്ചു. "ഞാൻ പറയുന്നത് പോലെ ചെയ്താൽ നമുക്കെല്ലാം രക്ഷപെടാം." വൃദ്ധനായ ഒരു പക്ഷി പറഞ്ഞു. "ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?"മറ്റു പ്രാവുകൾ ചോദിച്ചു. വേടൻ വന്ന് നമ്മളെ ഓരോരുത്തരെയായി പുറത്തെടുക്കും. അപ്പോൾ ആരും പിടയാതെ ചത്തത് പോലെ കിടക്കണം. അവസാനത്തെ പക്ഷിയെയും പുറത്തിട്ട ശേഷം വേടൻ വല മടക്കുമ്പോൾ ഞാൻ പറക്കും. ഒപ്പം നിങ്ങളെല്ലാവരും പറക്കണം. വയസൻ പക്ഷി വിശദീകരിച്ചു. പക്ഷികളെല്ലാം മുത്തശ്ശൻ പക്ഷി പറഞ്ഞതുപോലെ പ്രവർത്തിച്ചു. വേടൻ അവസാനത്തെ പക്ഷിയെയും പുറത്തുവെച്ചതോടെ വൃദ്ധൻ പക്ഷി ചിറകടിച്ചു പറന്നു. മറ്റു പക്ഷികൾ ഒപ്പം പടാ -പടാ -പടാ എന്ന ശബ്ദമുണ്ടാക്കി ആകാശത്തിലേക്കു പറന്നുയർന്നു. അതു കണ്ട് മാനത്തേക്ക് നോക്കി വായും പിളർന്നു നിന്ന് പോയി.

അമേയ സി പി
3 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ