സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ ഒരു കൊറോണ കാലം

ഒരു കൊറോണ കാലം


ചൈനയിലാണ് ആദ്യമായി  കൊറോണ എന്ന് പേരുള്ള മാരകമായ വൈറസിന്റെ  ഉത്ഭവം.  ഒടുവിൽ ആ മാരക വൈറസ്  എല്ലാ രാജ്യങ്ങളിലും പടർന്നുപിടിച്ചു. പിന്നെ നമ്മുടെ രാജ്യമായ ഇന്ത്യയിലും വന്നു. അങ്ങനെ നമ്മുടെ സംസ്ഥാനമായ കൊച്ചു കേരളത്തിലും എത്തി നമ്മുടെ ജില്ലയായ കാസർഗോഡ് ജില്ലയിൽ മറ്റു ജില്ലകളെ കാൾ കൂടുതൽ ആയി വർദ്ധിച്ചു. ആരോഗ്യ വകുപ്പിനെയും പോലീസുകാരുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശങ്ങളനുസരിച്ച് കരുതലോടെ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങി ആരും വീടുകളിൽ നിന്നും പുറത്തിറങ്ങാതെ യും യാത്രകൾ ഒഴിവാക്കിയും വാഹനങ്ങളെല്ലാം റോഡിൽ ഇറങ്ങാതെ യും മറ്റു സ്ഥാപനങ്ങളും അടച്ചിടുകയും ചെയ്തു അങ്ങനെ ലോക്ക് ടൗൺ പ്രഖ്യാപിച്ചു ജനങ്ങളൊക്കെ മാസ്ക് ഉപയോഗിച്ചു സോപ്പിട്ട് കൈ കഴുകിയും അതീവ ജാഗ്രതയോടെ ഇരുന്നു. നമ്മുടെ രാജ്യത്തെ സംസ്ഥാനത്തെയും എല്ലാ രാജ്യത്തുള്ള വരും നമ്മുടെ മുന്കരുതല് അഭിനന്ദിച്ചു അങ്ങനെ കോ വിഡ് 19 എന്ന മഹാമാരിയെ നമ്മളെല്ലാവരും ഒത്തൊരുമ യായി അതിജീവിച്ച് മുന്നോട്ടു പോകുന്നു ഇതിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും
മയൂഖ എ കെ
5 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം