സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
   ജെെവവെെവിധ്യ  റിപ്പോർട്ട് 2017


                              2017 അധ്യായനവർഷം സെന്റ് ആൻസ് സി.ജി.എച്ച്.എസ് ൽ വിദ്യാർത്ഥികളെ സ്വീകരിച്ചത് ശലഭങ്ങളും,ഔഷധസസ്യങ്ങളും,ഹെെ‍ഡ്രാേഫെെറ്റുകളും സെറോഫെെറ്റുകളും   ഉൾപ്പെട്ട   ജെെവവെെവിധ്യ   ഉദ്യാനമാണ്. വളരെ വിപുലമായ രീതിയിൽ  ക്രമീകരിച്ച  ഉദ്യാനം  കുട്ടികൾക്ക്  അറിവിന്റെ  വിവിധ  വാതായനങ്ങൾ തുറന്നുനൽകി.


                             ജെെവവെെവിധ്യപാർക്ക് ഉദ്ഘാടനം തൃശൂർ   കോർപ്പറേഷൻ ‍‍ഡെപ്യൂട്ടി മേയർ ശ്രീ.വർഗ്ഗീസ് കണ്ടംകുളത്തി സാർ താമര നട്ടുകൊണ്ട് നടത്തുകയുണ്ടായി.മാലിന്യവിമുക്ത തൃശൂർ  നഗരം എന്ന സ്വപ്നസാഷാത്കാരത്തിനായി പരിശ്രമിക്കുന്ന സാർ മാലിന്യ നിർമാർജനത്തെക്കുറിച്ചും,പരിസ്ഥിതി സംരക്ഷണത്തിനായി സർക്കാർ തലത്തിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു.അധ്യക്ഷപദം അലങ്കരിച്ച  ഹെഡ്മിസ്ട്രസ് സി.പവിത്ര ജെെവവെെവിധ്യപാർക്കിന്റെ അനന്ത സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു.സ്റ്റാഫ് പ്രതിനിധി സിംല ‍‍ടീച്ചർ ജെെവവെെവിധ്യത്തെക്കുറിച്ചും അതിന്റെ ഇപ്പോഴത്തെ അവസ്ഥ പരിഹാരമാർഗ്ഗങ്ങൾ തുടങ്ങിയ അറിവുകൾ പങ്കുവെച്ചു.തുടർന്ന്  തൃശൂർ   വിമല കോളേജ്,അസി.പ്രെഫസർ,‍ ഡോ.സർ.സുനിത ഇന്ന് അന്യംനിന്നുകൊണ്ടിരിക്കുന്ന സസ്യവർഗ്ഗങ്ങളെക്കുറിച്ച് L.C.D Projector -റുടെ സഹായത്തോടെ ഒരു ക്ലാസ്സ്എടുത്തു.സസ്യവെെവിധ്യത്തെക്കുറിച്ച് വിലപ്പെട്ട അറിവുകളാണ് കുട്ടികൾക്ക് ലഭിച്ചത്.സസ്യസംരക്ഷണത്തിനായി കുട്ടികളെന്ന നിലയിൽ ചെയ്യാവുന്ന പ്രവർത്തനങ്ങളുടെ പ്രായോഗികനിർദ്ദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു സിസ്റ്ററുടെ ക്ലാസ്സ്.
                തുടർന്ന് എൽ.പി,യു.പി,ഹെെസ്ക്കൂൾ compound-ൽ പ്രധാനഅദ്ധ്യാപിക  സി.പവിത്രയുടെ നേതൃത്വത്തിൽ ഔഷധമൂലമുള്ളതും   നൽകാവുന്നതുമായ വൃക്ഷതെെകൾനട്ടുപിടിപ്പിച്ചു.ജെെവവെെവിധ്യക്ലബിലെ അംഗങ്ങളുടെ ആഭിമുഖ്യത്തിൽ മധ്യവേനലവധിക്കാലത്ത് മുളപ്പിച്ചൊരുക്കിയ പച്ചക്കറിതെെകൾഹെഡ്മിസ്ട്രസ് സി.പവിത്രയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു.സസ്യപരിചരണത്തിന് സഹായകമായ വിവിധ നിർദ്ദേശങ്ങൾ സിസ്റ്റർ നൽകുകയുണ്ടായി.ലഭിച്ച സസ്യങ്ങൾ നല്ലരീതിയിൽ പരിചരിക്കുമെന്ന പ്രതിജ്ഞയെടുത്ത് യോഗം പിരിഞ്ഞു.