സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/രക്ഷകനെ ഭക്ഷിച്ചാൽ

രക്ഷകനെ ഭക്ഷിച്ചാൽ

ഒരു കാട്ടിൽ ഒരു ആട് ജീവിച്ചിരുന്നു. ഒരിക്കൽ ആട് പുല്ലുതിന്നുകൊണ്ടിരുന്ന നേരത്ത് കുറേ വേട്ടക്കാർ വരുന്നത് കണ്ടു.പെട്ടന്നുതന്നെ ആട് ഓടി ഒരു പുൽതോട്ടത്തിൽ ചെന്ന് ഒളിച്ചു. കുറച്ചു സമയങ്ങൾക്കു ശേഷം ഭയപ്പെടേണ്ട എന്ന് കരുതി അവിടുതെ പുല്ലുമുഴുവൻ തിന്നുവാൻ തുടങ്ങി. താൻ തിന്നുതീർക്കുന്നത് രക്ഷകനെയാണ് എന്നകാര്യം ആട് മറന്നു പോയിരുന്നു. മറ നഷ്ടപെട്ട ആടിനെ നായാട്ടുകാർ പെട്ടന്നു തന്നെ കണ്ടുപിടിച്ചു. അവരിലൊരാൾ ആടിനെ അമ്പെയ്ത് കൊന്നു. അതോടെ ആടിന്റെ കഥ കഴിഞ്ഞു.

അൻവിൻ ബിനു
7 എ സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം.
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ