സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി/അക്ഷരവൃക്ഷം/ദിശ തെറ്റിയവൻ

Schoolwiki സംരംഭത്തിൽ നിന്ന്
ദിശ തെറ്റിയവൻ

നാലും കൂടിയ വഴിയിൽ നിൽക്കുമ്പോഴാണ് എനിക്ക് ദിശ തെറ്റിയത്.... കിഴക്കോട്ടാണോ....? വടക്കോട്ടാണോ...? റോഡിൻ്റെ നടുക്ക് നിന്ന് ഒരു സെക്കൻ്റിൽ അലോചിയ്ക്കും മുൻപേ ഓർമ്മനഷ്ടപ്പെട്ടു. ഇപ്പോൾ ഞാൻ എതോ ആസ്പത്രിയിലെ ഐ.സി.യു.വിൽ പലർക്കുമിടയിൽ ഞാനും മലർന്ന് കിടക്കുന്നു... അവിടെ വരുന്ന നേഴ്സ്മാരോട് , ഡോക്ടറോട് , അങ്ങിനെ പലരോടും എനിക്ക് എന്ത്പറ്റി എന്ന് ഞാൻ ചോദിച്ചു കൊണ്ടിരുന്നു. ആർക്കും ഒരു പിടിയുമില്ല. ഞാൻ ആര് , എവിടെ ജീവിക്കുന്നയാൾ , എന്ത് തൊഴിൽ ചെയ്യുന്നു , അവിടെ ഉള്ള ആർക്കും ഒരു പിടിയുമില്ലാതെ പരസ്പരം നോക്കി കൈ മലർത്തി.... ഇപ്പോൾ ഞാനും തിരയുകയാണ്

'ആരാണ് ഞാൻ...
ലിംന ജോസഫ്
IX A സെന്റ് ലൂയിസ് ഹൈ സ്കൂൾ , മുണ്ടംവേലി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ