മരങ്ങൾ എല്ലാം വരമാണെന്ന്
പാടി രസിക്കാം നമ്മൾക്ക്
പതിയെ പതിയെ അതിന്റെ പൊരുളും
കണ്ടെത്തീടാം നമ്മൾക്ക്
പ്രകൃതിയാകും അമ്മനൽക്കും
കനിവിന്നുറവകൾ കാക്കേണം
മണ്ണും മരവും ജലവും നമ്മുടെ
സമ്പത്തെന്ന് തിരിച്ചറിയാൻ
ഉണരാം നമ്മൾക്ക് ഒരുമിക്കാം
പ്രകൃതിയിലേക്ക് നടന്നീടാം