സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/മഴയെ സ്നേഹിച്ച അമ്മു

Schoolwiki സംരംഭത്തിൽ നിന്ന്
മഴയെ സ്നേഹിച്ച അമ്മു

ഏറ്റവും കൂടുതൽ അമ്മുവിന് അനുരാഗം തോന്നിയത് മഴയോടായിരുന്നു. മഴയെ അവൾ പ്രണയിച്ചിരുന്നു. എത്രകണ്ട് ആസ്വദിച്ചാലും മഴയോട് അവൾക്ക് തീരാത്ത ഒരു ഇഷ്ടമുണ്ടായിരുന്നു. തന്റെ സ്വന്തം കൂട്ടുകാരിയെപോലെ അമ്മു മഴയെ കണ്ടിരുന്നു.

അമ്മുവിൻറെ ചെറുപ്പത്തിൽ അവളുടെ അമ്മയുടെ മടിയിൽ കിടന്ന് മഴ ആസ്വദിച്ചിരുന്നു. അന്നുതൊട്ട് മഴയത്ത് കളിക്കുന്നത് അവൾക്ക് വളരെ ഇഷ്ടമാണ്. വർഷത്തിലെ ആദ്യ മഴ വരുന്ന സമയത്ത് പേരിനൊരു കുടയും ചൂടി, മഴ നനഞ്ഞ് അവൾ പള്ളിക്കൂടത്തിലേക്ക് പോകുമായിരുന്നു.

അവളുടെ യൗവനകാലഘട്ടത്തിൽ അവൾ മഴയെ കൂടുതൽ തീവ്രമായി പ്രണയിച്ചിരുന്നു. അവൾക്കുവേണ്ടി പെയ്യുന്നതായാണ് അവൾ മഴയെ സങ്കല്പിച്ചിരുന്നത്. കുറെയേറെ രാവും പകലും മഴയ്ക്കുവേണ്ടി അവൾ കാത്തിരുന്നു. അത്രയും തീവ്രമായിരുന്നു മഴയോടുള്ള അവളുടെ പ്രണയം.

അവളുടെ വിവഹം കഴിഞ്ഞപ്പോൾ അവൾക്ക് മഴയെ വേണ്ടവിധം ആസ്വദിക്കാൻ കഴിഞ്ഞില്ല. കുടുംബത്തിൻറെ പ്രാരാബ്ധം മൂലം അവൾ അതിൽ ശ്രദ്ധിച്ചിരുന്നു. എന്നിരുന്നാലും അവൾ ഇടവേളകളിൽ മഴയ്ക്കുവേണ്ടി പ്രാർത്ഥിച്ചിരുന്നു.

അമ്മുവിന് പ്രായമായപ്പോൾ അവൾ തൻറെ പേരക്കുട്ടികൾ വിളിച്ച് അവരോടൊപ്പം മഴ ആസ്വദിക്കാൻ പോകുമായിരുന്നു. വർദ്ധക്യത്തിലേക്കുള്ള പടികൾ ചവിട്ടിക്കയറുമ്പോഴും മഴയോടുള്ള പ്രണയം കുറഞ്ഞില്ലായിരുന്നു. അങ്ങനെ അവസാനം തോരാതെ പെയ്യട്ടന്ന മഴയിൽ അവസാനശ്വാസവും എടുത്ത് അമ്മു മണ്ണിലേക്ക് അലിഞ്ഞുചേർന്നു.



മേരി ആൻസ്റ്റ
9 D സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ