മെഴുകുതിരി നാളമായി എത്തി
നീയെൻ ഉള്ളിൽ
കത്തിജ്വലിക്കുന്നു
കൊറോണ ജ്വാലയായി
ഊതി അണക്കാൻ
പറ്റാത്ത തീയിൽ
വെന്തെരിഞ്ഞു പോകുന്നു
ആയിരങ്ങൾ
കരുതലിൻ തുണയായി
ജയിച്ച് പോരാടും
ഒറ്റക്കെട്ടായി
മനുഷ്യരെന്നും
മനുഷ്യൻ ചേതികൾക്ക്
മറുപടി ആയി
വന്നതാണാ
നീ ഇവിടെ
ഉത്തരം മുട്ടുന്ന
ചോദ്യവുമായി
വന്നതാണാ
പ്രകൃതി മാതാവേ നീ
തുല്യമാം തന്നിടും
അധികാരത്തിൽ
മനുഷ്യൻ ലംഘിച്ച
കരാറിന് ശിക്ഷയായി
മനുഷ്യർ ഇന്ന് അകത്ത്
ജീവജാലങ്ങൾ പുറത്ത്
ഇനി മറക്കുകയില്ല
ഈ തെറ്റ് ഒരിക്കലും
ഇനി ആവർത്തിക്കുകയില്ല
ഈ തെറ്റ് ഇനിയും.