സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19

കൊറോണ വൈറസ് ഡിസീസ് 2019 അല്ലെങ്കിൽ കോവിഡ് - 19 എന്ന മാരകരോഗത്തെ പിടിച്ചുനിർത്താൻ ശാസ്ത്രലോകത്തിന് സാധിക്കുന്നില്ല. ചൈനയിലെ വുഹാനിലാണ് ഈ വൈറസ് ആദ്യമായി കാണപ്പെടുന്നത്. ധാരാളം പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസിന്റെ വ്യാപനം താഞ്ഞുനിർത്താൻ ഇന്ന് ചൈനയ്ക്കായിട്ടുണ്ട്. പക്ഷെ അമേരിക്കയിലും, ഇറ്റലിയിലും, ഫ്രാൻസിലും, ജർമനിയിലുമെല്ലാം നിയന്ത്രിക്കാനാവാത്തവിധം കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യമടക്കം 160 രാജ്യങ്ങളിലേറെ ഇന്ന് കൊറോണയുടെ നിയന്ത്രണത്തിലായിക്കഴിയുന്നു.

സാമൂഹ്യ അകലം പ്രാപിച്ചു സാനിറ്റൈസേഷനും കൊണ്ടുമാത്രമേ ഇന്ന് ഈ വൈറസിനെ ചെറുക്കാനാവൂ എന്ന് ശാസ്ത്രലോകം മനസ്സിലാക്കിക്കഴിഞ്ഞു. അതിനായി എല്ലാരാജ്യങ്ങളുംതന്നെ സംപൂർണ ക്വാർൻന്റൈനിലൂടെയാണ് മുന്നോട്ടുപോകുന്നത്. തീർച്ചയായും സ്വയംപ്രതിരോധനാപടികൾ വഴി നമ്മുടെ സമൂഹത്തെയും ഈ മഹാവിപത്തിൽനിന്നും നമുക്ക് സംരക്ഷിക്കാൻ കഴിയും. അതിനായി നമുക്ക് വീട്ടിൽതന്നെയായിരിക്കാം, സുരക്ഷിതരായിരിക്കാം, പ്രാർത്ഥിക്കുകയും ചെയ്യാം.

ജൊവാൻ മരിയ റോയ്
7 C സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം