കൊറോണ നാടുവാണീടും കാലം
മനുഷ്യർക്കെല്ലാർക്കുമുണ്ട് നേരം
ജോലിയും കൂലിയും ഒന്നുമില്ല
വീട്ടിലിരിപ്പാണ് ലോകരെല്ലാം
അച്ഛനും അമ്മയും മക്കളെല്ലാം
വീട്ടിലൊരുമിച്ചുകൂടിയിരിപ്പൂ
മുത്തശ്ശൻ മുത്തശ്ശി ചൊല്ലിടുന്ന
കഥകൾ കേൾക്കാനിപ്പോൾ നേരമുണ്ട്
Fast food പ്രിയരാം കുട്ടികൾക്ക്
കഞ്ഞിയും ചമ്മന്തീം ഇപ്പോഴിഷ്ടം
വീടും പരിസരോം വൃത്തിയാക്കൂ
പച്ചക്കറി വിത്ത് മുളപ്പിച്ചിടൂ
വീട്ടിനകത്തിരുന്നുകൊണ്ട്
കൊറോണ വ്യാപനം ഇല്ലാതാക്കാം