സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കുഞ്ഞന്റെ ഇലയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞന്റെ ഇലയാത്ര

കുഞ്ഞനുറുമ്പ് പുഴക്കരയിൽ കാറ്റു കൊള്ളാൻ ഇറങ്ങിയതാണ്. അപ്പോഴതാ ഒരു ചേമ്പില വെള്ളത്തിൽ ഒഴുകി വരുന്നു. കുഞ്ഞൻ ഇലയിലേക്ക് ഒറ്റച്ചാട്ടം. അവൻ ഇലയിൽ മലർന്നു കിടന്ന് ആകാശത്തേക്ക് നോക്കി. തണുത്ത കാറ്റടിച്ചു അവന് ഉറക്കം വന്നു. കണ്ണുതുറന്നപ്പോൾ ഇലവള്ളം ആടിയുലയുകയാണ്. പുഴയിൽ ഒഴുക്ക് കൂടിയിട്ടുമുണ്ട്. "അയ്യോ ഞാനിപ്പം മുങ്ങി പോകുമേ..... രക്ഷിക്കണേ.." കുഞ്ഞൻ നിലവിളിച്ചു. ആമ കുട്ടൻ ഈ കരച്ചിൽ കേട്ട് പൊങ്ങി വന്നു."കുഞ്ഞാ, എന്റെ പുറത്ത് കയറിക്കോ " അതു കേട്ടതും കുഞ്ഞനുറുമ്പ് ഇലവളളത്തിൽ നിന്നൊറ്റച്ചാട്ടം. ആമകുട്ടൻ കുഞ്ഞിനെ കരയിലെത്തിച്ചു. ആലോചിക്കാതെ ചെയ്യുന്ന കാര്യങ്ങൾ അപകടമുണ്ടാക്കും കുഞ്ഞന് മനസ്സിലായി.


ഷെറിൻ എലിസബത്ത്
8 സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ