സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/സംരക്ഷണവും പ്രതിരോധവും
പരിസ്ഥിതി സംരക്ഷണവും ശുചിത്വവും രോഗ പ്രതിരോധവും
കാടെവിടെ മക്കളെ ? മേടെവിടെ മക്കളെ ? കാട്ടുപുൽതകിടിയുടെ വേരെവിടെ മക്കളെ ? കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളെ ? കാറ്റുകൾ പുലർന്ന പൂങ്കാവെവിടെ മക്കളെ ? മലയാളത്തിന്റെ പ്രശസ്ത കവിയായ അയ്യപ്പ പ്പണിക്കാര് മനുഷരുടെ നിയന്ത്രണമില്ലാത്ത പ്രവാര്ത്തനങ്ങള് മൂലമുണ്ടാകുന്ന പ്രകൃതി നശീകരണവും പരിസ്ഥിതിക അസന്തുലിതാവസ്ഥയും കണ്ടു മനം നൊന്ത് എഴുതിയ കവിതാ ശകലങ്ങളാണ് മുകളില് കൊടുത്തത്. മനുഷ്യനും പ്രകൃതി നശീകരണവും മനുഷ്യന്റെ നിയന്ത്രണമില്ലാത്ത കയ്യേറ്റങ്ങള് പ്രകൃതിയേ ക്രമാതീതമായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഭൂമിയുടെ കുടയായ ഓസോൺ പാളികളില് വലിയ വിള്ളലുകള് വീണു ആരോഗ്യത്തിന് ഹാനികരമായ കോസ്മിക് രശ്മികളും അൾട്രാ വൈലറ്റ് രശ്മികളും ഭൂമിയിലേക്ക് പതിക്കുന്നു.. ക്യാൻസറും കേട്ടു കേൾവി ഇല്ലാത്ത മാരകങ്ങളായ സാക്രമിക രോഗങ്ങളും മനുഷ്യ വർഗത്തെ കടന്നാക്രമിക്കുന്നു. ശാസത്രഞ്ജന്മാരും പ്രകൃതി സ്നേഹികളും പല തവണ നല്കിയ മുന്നറിയിപ്പുകൾ മനുഷ്യവർഗം കണക്കിലെടുക്കാതെ അവരുടെ നശീകരണ പ്രവാര്ത്തനങ്ങള് തുടർന്നത് മൂലം ലോകവും പരിസ്ഥിതിയും മലീനമാക്കപ്പെട്ടു. ഫാക്ടറി കളിലെയും സ്ഥാപനങ്ങളിലെയും മാലിന്യനങ്ങള് പുഴകളെയും മണ്ണിനെയും വൃത്തിഹീനമാക്കി.. പുഴകളിലെ മത്സ്യ സമ്പത്തും പക്ഷി മൃഗാദി കളുടെ ആവാസ വ്യവസ്ഥയും നശിപ്പിക്കപ്പെട്ടു.. വൃത്തി ഹീനമായ ചുറ്റുപാടുകളില് ബാക്ടീരിയകളും വൈറസ്കളും വളര്ന്നു.. മനുഷ്യന് തന്റെ കഴിവില് അഹങ്കാരിച്ച്, സമ്പത്തിലും സുഖ ലോലുപതയിലും പ്രകൃതിയേയും ഭൂമിയെയും മറന്നു കാടുകള് വെട്ടി തെളിച്ചു കോൺക്രീറ്റ് വനങ്ങള് ഉണ്ടാക്കി.. വാഹനങ്ങളിലെ യും വ്യവസായങ്ങളിലെയും വിഷലിപ്തമായ പുക അന്തരീക്ഷത്തെയും മലിനമാക്കി.. അതിന്റെ ഫലമായി പക്ഷി മൃഗാദി കളുടെ ആവാസ വ്യവസ്ഥ തകര്ന്നു. വലിയ കാലാവസ്ഥാ വ്യതിയാനം ഉണ്ടായി... സമ്പത്തിനെ മാത്രം സ്നേഹിച്ച മനുഷ്യന് അവ യൊന്നും വക വൈക്കാതെ കാടുകള് കൃഷിഭൂമിയും വ്യവസായ ഭൂമിയും ആക്കികൊണ്ടിരുന്നു. ആഗോള താപനില ഉയർന്നു അന്റാർട്ടിക്കയിലെയും ആർട്ടിക് സമുദ്രത്തിലെയും മഞ്ഞുപാളികള് ഉരുകി ഒലിച്ച് സമുദ്ര നിരപ്പ് ഉയർന്നു ലോക രാഷ്ട്രങ്ങളിലെ നഗരങ്ങളെ വേളത്തിനാടിയില് ആകും എന്ന സത്തി വന്നു.. പ്രളയങ്ങളും പേമാരികളും കൊടുംകാറ്റുകളും മനുഷ്യന് വീണ്ടും വീണ്ടും മുന്നറിയിപ്പ് നല്കി. വാഹനങ്ങളും വ്യവസായവും നിയന്ത്രിതമായി ഉപയോഗിക്കുന്നത് ചിന്തിക്കാന് പറ്റാത്ത നിലയിലേക്ക് മനുഷ്യ വർഗം എത്തപ്പെട്ടു. സമ്പത്തിനായി പ്രകൃതിയേ മനുഷ്യന് ചൂഷണം ചെയ്തു കൊണ്ടേ ഇരിക്കുന്നു. മനുഷ്യന്റെ അഹങ്കാരത്തില് നിന്നും പുതിയ പുതിയ രോഗങ്ങളും രോഗാണുക്കളും പിറന്നു. അവസാനമായി 2020 തുടക്കത്തില് കോറോണാ വൈറസ് എന്ന അതിഭീകരമായ രോഗാണു പറന്നു. ഭസ്മയസുരന് വരാം കിട്ടിയ പോലെ ആ മഹാമാരി മനുഷ്യ വർഗത്തെ കടന്നാക്രമിച്ചു തുടങ്ങി. അതിനെ നിയന്ത്രണ വിധേയമാക്കുവാന് മനുഷ്യ വർഗം മുഴുവനും പാട് പ്പെടുന്നു. പത്തായും നൂറായും ആയിരമായും പതിനായിരമായും ലക്ഷ്യങ്ങളിലേക്ക് മരണ നിരക്ക് കുതിച്ചുയർന്നപ്പോള് ലോകം നിശ്ചലമായി.. വ്യവസായങ്ങള് നിലച്ചു. . ലോകം ലോക് ഡൌണ് എന്ന അവസ്ഥയിലേക്ക് ഏത്തപ്പെട്ട്... ഇപ്പോള് വാഹനങ്ങള് വേണ്ട.. വ്യവസായം വേണ്ടാ.. ജീവന് മതി എന്ന നിലയിലേക്ക് കാര്യങ്ങള് നീങ്ങുന്നു.. പരസ്പരം മിണ്ടുവാനും സ്നേഹം പങ്ക് വായിക്കുവാനും സമയം ഇല്ലാതിരുന്നാ മനുഷ്യന് വൈറസ് നേ പേടിച്ചു മുറിക്ക് പുറത്തിറങ്ങാതെ കഴിയുന്നു.. പരിസ്ഥിതി സംരക്ഷണവും രോഗ പ്രതിരോധവും പരിസ്ഥിതി സംരക്ഷണവും ശുചിത്വവും രോഗ പ്രതിരോധവും പരസ്പരം ബെന്നദ്ധപ്പെട്ട് കിടക്കുന്നു. ലോകത്തിലെ 25 ശതമാനത്തിന് മുകളില് രോഗങ്ങളും പരിസ്ഥിതി മലിനീകാരണത്തിന്റെ ബാക്കി പത്രമാണ്. വൃത്തി ഹീനമായ ചുറ്റുപാടുകളില് നിന്നും ആണ് സങ്കരമിക രോഗങ്ങള് പടരുന്നത്. രോഗ പ്രതിരോധത്തിന്റെ പ്രാധമിക മായ കാര്യം വ്യക്തി ശുചിത്വം പാലിക്കുകളയും പരിസരം ശുചിയായി സൂക്ഷിക്കുകയും പാരിസ്ഥിതിക സംരക്ഷണത്തിന് പ്രാധാന്യം നല്കുകളും ചെയ്യുകയാണ്. അതോടൊപ്പം തന്നെ സ്വാഭാവിക മായ ആഹാര രീതികൾ പിന്തുടർന്നും ശേരിയായ വ്യായാമ മുറകള് ശീലിച്ചും രോഗപ്രതിരോധശക്തി വര്ധിപ്പിക്കുവാനും നമ്മള് ശ്രമിക്കണം. വ്യക്തി ശുദ്ധിയും പരിസര ശുചികരണവും രോഗ പ്രതിരോധത്തെ വളരെയാധികള് സഹായിക്കുന്നു. സാംക്രമിക രോഗങ്ങളും പരിസര ശുചികരണവും ജലം ഭൂമി വെള്ളത്തിലും വായുവിലും മണ്ണിലും ഉള്ള കീടനാശിനികളും മലിനീകരണകാരികളും മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ലോകത്തിലെ രോഗങ്ങളില് കാല് ഭാഗവും പരിസ്ഥിതി മലിനീകാരണത്തില് നിന്നും ഉണ്ടാവുന്നതാണ്. പരിസ്ഥിതി മലിനീകരണം കുറയുമ്പോള് വായുവും ജലവും ശുദ്ധവും സുരക്ഷിതവും ആകുന്നു. അത്കൊണ്ട് ആരോഗ്യ സംരക്ഷണത്തിന് പരിസ്ഥിതി സംരക്ഷണം വളരെ പ്രാധാന്യം ആർഹിക്കുന്നു. സങ്കരമിക രോഗങ്ങളുടെ പടര്ന്ന് പിടിക്കലിന് പ്രധാന കാരണം വൃത്തി ഹീനമായ ചുറ്റുപാടുകള് ആണ്. മുങ്കാലങ്ങളില് കോളറായും, പ്ലേഗ് എലിപ്പനി മുതലായ രോഗങ്ങള് പടര്ന്ന് പിടിക്കുവാന് കാരണമായത് അതായത് സ്ഥലങ്ങളിലെ വൃത്തി ഇല്ലായ്മയാണ്. വുഹാനിലെ വൃത്തിഹീനമായ ചുറ്റുപാടുക്കളും പരിസ്ഥിതിയും ആണ് ഇന്നിന്റെ ഏറ്റവും വലിയ ഭീഷണി യായ കോവിട് 19 രോഗം വ്യാപിക്കുവാനുള്ള പ്രധാന കാരണം എന്നു ദൃശ്യ ശ്രവണ മാധ്യമങ്ങളിലൂടെ നമുക്ക് മനസിലാക്കുവാന് സാധിക്കുന്നു. ശേരിയായ ശുചീകരണ പ്രവര്ത്തനങ്ങളും വ്യക്തി ശുചീകരണം ശീലിക്കലും സാമൂഹിക അകലം പ്രവര്ത്തികമാക്കലും എല്ലാം കോവിട് 19 എന്നാ മഹാമാരിയെ നിയന്ത്രണത്തില് കൊണ്ടുവരാന് സഹായിക്കുന്നു എന്നു നമുക്ക് കാണുവാന് സാധിക്കും. ഇന്ന് കോവിട് 19 ന്റെ നിയന്ത്രണത്തിനും സാമൂഹിക വ്യാപനം തടയുന്നതിനുമായി ലോകം മുഴുവനും ലോക് ഡൌണ് ആക്കേണ്ടി വന്നു. . ലോകം സാമ്പത്തിക മാന്ദ്യ തെളെക്കു പോയികോണ്ടിരിക്കുന്നു. ലോകം മുഴുവനും സ്വത്തിനെക്കാളും പണത്തെ ക്കാളും മനുഷ്യ ജീവന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രവാര്ത്തനങ്ങള് ദ്രുതഗതിയില് നടക്കുന്നു. ഭാരതത്തിലും, പ്രത്യേകിച്ച് നമ്മുടെ കൊച്ചു കേരളത്തിലും ഈ രോഗം തടയാനുള്ള പ്രവാര്ത്തനങ്ങള് സ്തുത്യർഹമായ രീതിയില് മുന്നോട്ട് പോകുന്നു. ഭാരതവും കേരളവും ലോകത്തിന് മാതൃകകള് ആകുന്നു. കോവിട് എന്ന ഈ മഹാ വിപത്തും ഒഴിഞ്ഞു പോകും എന്നു നമുക്ക് പ്രത്യാശിക്കാം. പലയിയടങ്ങളിലും രോഗം നിയന്ത്രണ വിധേയം ആയിക്കൊണ്ടിരിക്കുന്നു. പക്ഷേ ആശ്വസിക്കാന് ഇനിയും കാത്തി രിക്കേണ്ടതുണ്ട്. വ്യാപനം കുറയുന്നു എന്നു അശ്വസിച്ചാലും ഇതിന് ഒരു പ്രതിവിധി കണ്ടു പിടിച്ചിട്ടില്ലെന്ന് നയം മനസിലാക്കണം. വാക്സിന് പ്രവര്ത്തികമാകുവാന് ഇനിയും ധാരാളം സമയം വേണം. ഇതിനിടക്ക് കോരണ വൈറസ് വീണ്ടും അഞ്ഞാടിച്ചേക്കാം. അത് കൊണ്ട് കൊറോണ വൈറസ് നേ തോല്പിച്ചു എന്നു ആശ്വസിച്ചു പഴയ രീതിയിലേക്ക് പോയാല് മാനവ രാശി അത്യാപത്തിലേക്ക് പോകും എന്നതിന് സംശയമില്ല. ലോകം മുഴുവനും പ്രവാര്ത്തനങ്ങള് മന്ദിഭവിപ്പിച്ചപ്പോള് പരിസര മലിനീകരണം വളരെ കുറഞ്ഞു. വാഹനങ്ങളില് നിന്നും വ്യവസായങ്ങളില് നിന്നും ഉള്ള മലിനീകാരണങ്ങള് കുറഞ്ഞത് മൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭൂമിയുടെ അന്തരീക്ഷവും മണ്ണും ജലവും ശുദ്ധം ആയികോണ്ടിരിക്കുന്നു. ആകാശത്തിലെയും ഭൂമിയിലെയും കടലിലെയും വാഹനങ്ങളുടെ കുറവ് കാരണം കരയിലും കടലിലും കാട്ടിലും എല്ലാം ഉള്ള മലിനീകരണ തോത് വളരെ കുറയുന്നു. ആവാസ വ്യവസ്ഥിതികള് തിരികേ വരുന്നു.കാണാനില്ലാതിരുന്ന പക്ഷി മൃഗ വർഗങ്ങളെ കാണുവാന് സാധിക്കുന്നു. ഓസോൺ പാലിയിലേ വിള്ളലുകള് പോലും മാറി വരുന്നു എന്നു റിപോർട്ട് പലയിടത്തും വായിക്കുവാന് കഴിയുന്നു. പാരിസ്ഥിതിക സംരക്ഷണത്തിന് നമുക്ക് എന്തു ചെയ്യുവാന് സാധിക്കും? കേരളത്തിൽ മാത്രം 205 കശേരുക ജീവികൾ (നട്ടെല്ലുള്ളവ) വംശനാശ ഭീഷണിയിലാണ്. ഇത് പാരിസ്ഥിതിക മലിനീകാരണത്തിന്റെ ബാക്കി പത്രമാണ്. ലോകത്തില് മുഴുവനും ആയി എടുത്താല് ഇത് വളരെ വലിയ വ്യാപ്തി ഉള്ള ഒരു പ്രശ്നമാണ്. മനുഷ്യന് മാത്രമല്ല മറ്റ് ജീവികളും ആവാസ വ്യവസ്ഥയുടെ സമതൂലിതാവസ്ഥയ്ക്ക് വളരെ അത്യാവശ്യമാണ് എന്നു നമ്മള് മനസിലാക്കണം. അത്കൊണ്ട് പാരിസ്ഥിതിക മാറ്റങ്ങള് ഫലപ്രദമായി ചെറുക്കുവാന് നമുക്ക് കഴിയണം. മലിനീകരണം പ്രധാനമായും മൂന്നു തരം പാരിസ്ഥിതിക മലിനീകരണം പ്രധാനമായും മൂന്നു തരത്തിലാണ് ഉള്ളത് . വായു മലിനീകരണം, ജല മലിനീകരണം, മണ്ണ് മലിനീകരണം എന്നിവയാണ് അത്. ഇവ കൂടാതെ റേഡിയോ ആക്ടിവ് മലിനീകരണം, ശബ്ദ മലിനീകരണം പ്രകാശ മലിനീകരണം എന്നിവയും ലോകത്തെ മലിനം ആക്കുന്നു . വാഹനങ്ങൾ, നിരത്തിലെ പൊടിപടലങ്ങൾ, മാലിന്യങ്ങൾ കത്തിച്ചുള്ള മലിനീകരണം എന്നിവയാണു വായുമലിനീകരണത്തിന്റെ കാരണം. ഫാക്ടറി കളില് നിന്നും ഉള്ള മാലിന്യ ജലം, ജല ശ്രോതസുകൾ ആയ പുഴകളിലും കായലുകളിലും ഉള്ള രാസവസ്തുക്കളുടെ അശ്രദ്ധമായ വലിച്ചു ഏറിയാല് ഒക്കെയാണ് ജല മലിനീകാരണത്തിന് കാരണം. കൃഷിഭൂമിയിലേ കീട നാശിനികളുടെ യും രാസ വളങ്ങളുടെയും അമിത ഉപയോഗം ഘാര മലിന്യങ്ങളുടെ അനിയത്രിതമായ വലിച്ചു ഏറിയാല്.. പ്ലാസ്റ്റിക് മാലിന്യങ്ങള് എന്നിവയൊക്കെയാണ് മണ് മലീനപ്പെടുന്നതിന് പ്രധാന കാരണം വാഹനങ്ങളും വ്യവസായവും നമുക്ക് പൂരണമായും ഒഴിവാക്കുവാന് സാധിക്കില്ല. നിയന്ത്രിതമായ രീതിയില് മലിനീകരണം കഴിയുന്നത്ര കുറച്ചു വാഹനങ്ങളും വ്യവസായവും കൃഷി രീതികളും മുന്നോട്ട് കൊണ്ടുപോകയവാന് നമുക്ക് സാധിക്കണം. ശുചീകരണ പ്രവാര്ത്തനങ്ങള്ക്ക് പ്രാധാന്യം നല്കുവാന് നമുക്ക് കഴിയണം. പൊതു സ്ഥലങ്ങളില് മാലിന്യം നിക്ഷേപിക്കാതെയും വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ചു കൊണ്ടും സാധാരണക്കാരായ നമുക്ക് ഓരോരുത്തർ ക്കും ഭൂമിയേ സംരക്ഷിക്കുവാനുള്ള പ്രവാര്ത്തനങ്ങളില് പങ്കാളികള് ആകുവാന് സാധിക്കും. വികേന്ദ്രീകൃതമായി വീടുകളില് തന്നെ മാലിന്യങ്ങള് സംസ്കാരിക്കുവാന് നമുക്ക് പടിക്കാം. നമ്മേ കൊണ്ട് സംസ്കാരിക്കുവാന് പറ്റാത്ത മാലിന്യങ്ങള് മാലിന്യ സംസ്കരണ യൂണിറ്റ് കളില് എത്തിക്കുവാന് നമുക്ക് മുൻകൈ എടുക്കാം..പ്രാദേശിക ഭരണകൂടങ്ങള് വിവിധ സ്ഥലങ്ങളില് വെച്ചിട്ടുള്ള വേസ്റ്റ് കളക്ഷൻ യൂണിറ്റ് കളില് നമ്മെ കൊണ്ട് സംസ്കാരിക്കുവാന് കഴിയാത്ത മാലിന്യങ്ങള് തരം തിരിച്ചു നിക്ഷേപിക്കുവാന് നമുക്ക് ശ്രേമിക്കാം. നമ്മുടെ വീടുകളും പരിസരങ്ങളും വൃത്തിയായും ശുചിയായി സൂക്ഷിക്കാം. അമേരിക്കയിലെ ആദിമ ഗോത്ര വർഗത്തലവനായിരുന്ന ചീഫ് സീറ്റൽ ന്റെ വാക്കുകള് ഇവിടെ പ്രസക്തമാണ്. ഭൂമി മനുഷ്യന്റേത് അല്ല.. എന്നാല് മനുഷയൻ ഭൂമിയുടേത് ആണ്. മനുഷയൻ ഭൂമിയുടേത് ആണ് എന്ന വലിയ ആശയം മുന് നിർത്തി, മറ്റ് ജീവജാലങ്ങളും ഭൂമിയുടെ അവകാശികള് ആണ് എന്നു വിശാലമായി ചിന്തിച്ചു കൊണ്ട് വൃത്തിയും ശുചിയും ഉള്ള ഒരു നല്ല നാളേക്കായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ആയുരാരോഗ്യമുള്ള ഒരു നല്ല തലമുറയ്ക്കായി ഒത്തു ചേര്ന്ന് മുന്നേറാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |