എങ്ങും നിശബ്ദത
നാല് ചുവരുകൾക്കുളിലെ ഏകാന്തത
എത്രയും ഭാരപ്പെടുത്തുന്നീ വിരസത
എല്ലാം കൊറോണ വൈറസിൻ വിനകൾ
തൊടിയിലേക്കിറങ്ങുവാൻ പൂക്കളിറുക്കുവാൻ
കൂട്ടരുമൊത്ത് കേളികളാടുവാൻ
മനമിങ്ങു വെമ്പൽ കൊണ്ടിടുന്നു
കാലചക്രത്തിൻ വേഗത കുറയുന്നുവോ ??
നേരം പുലരുന്നു ഇരുളുന്നു
ഇതുമാത്രം ഞാൻ അറിവൂ
ആഘോഷമില്ല ആചാരമില്ല
സ്വസ്ഥമാം സഞ്ചാര സ്വാതന്ത്ര്യവുമില്ല
ചുറ്റിനും മുഖാവരണത്തിൻ വദനങ്ങൾ മാത്രം
സാദരം ഞാൻ അർപ്പിക്കുന്നീ ഏകാന്തത
എൻെറയും നാടിന്റെയും അതിജീവനത്തിനായ്