വര്ണചിറകും വീശിവാനിൽ
പാറിവരുന്നൊരു പൂമ്പാറ്റ
എന്നുടെ അരികിൽ വന്നെന്നാൽ
ചൊല്ലാം നല്ലൊരു കിന്നാരം
നാട്ടുകാരും കൂട്ടുകാരും
വീടിനുള്ളിൽ അകപ്പെട്ടു
വുഹാനിൽ നിന്നും വിരുന്നു വന്ന
കൊറോണവൈറസ് പൂട്ടിയവരെ
വ്യക്തി ശുചിത്വം പാലിച്ചെന്നാൽ
അകറ്റിടാം പല രോഗങ്ങൾ
കൈയും കാലും കഴുകീടേണം
പരിസരമെന്നും ശുചിയാക്കണം