സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ/അക്ഷരവൃക്ഷം/പ്രകൃതി ഒരു മഹാവിപത്തിലേക്കോ ?
പ്രകൃതി ഒരു മഹാവിപത്തിലേക്കോ ?
മനുഷ്യരാശിയുടെ ക്രൂരതയാൽ നശിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി ഇപ്പോൾ ഇതാ തിരിച്ചടിക്കാൻ തുടങ്ങിയിരിക്കുന്നു പ്രളയം എന്ന ഒന്ന് മുഖംമൂടിയണിഞ്ഞും കൊറോണ എന്ന കൊലക്കയറായും ഒരു പ്രതികാരദാഹിയായി പ്രകൃതി ആഞ്ഞടിക്കുകയാണ് .പ്രകൃതിയുടെ തിരിച്ചടിക്കുമുൻമ്പിൽ നിന്നും മനുഷ്യർക്കു ഓടിയൊളിക്കാൻ ഞാൻ കഴിയില്ല. പ്രകൃതിയെന്ന എന്ന മഹാകോടതിക്ക് മുമ്പിൽ ഒരു കുറ്റവാളിയെപ്പോലെ തല താഴ്ത്തി നിൽക്കാൻ മാത്രമേ മനുഷ്യർക്കു കഴിയുകയുള്ളൂ. ചന്ദ്രനെപ്പോലും കീഴടക്കിയ മനുഷ്യർ നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ പോലും കഴിയാത്ത ഒരു വൈറസിനു മുമ്പിൽ പകച്ചുനിൽക്കുകയാണ്. സിംഹത്തെ കണ്ട് തന്റെ ജീവനുവേണ്ടി വേണ്ടി മാളത്തിലേക്ക് ഓടിയൊളിക്കുന്ന ഒരു മുയലിന്റെ അവസ്ഥയാണ്. ഇപ്പോൾ മനുഷ്യക്കു മനുഷ്യരാശിയെ മുഴുവമനായും ഉന്മൂലനം ചെയ്യാനുള്ള ശക്തി ആർജിച്ചു ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ് കൊറോണ വൈറസ്. ഒാരോ ദുരന്തവും പ്രകൃതി മനുഷ്യനു നൽകുന്ന മറുപടിയാണ്. ആ മറുപടിയിലെ സാരം ഉൾക്കൊണ്ട് പ്രകൃതിയെ സ്നേഹിച്ചു പ്രകൃതിക്കുവേണ്ടി അല്പം സമയം മാറ്റിവയ്ക്കാൻ നമുക്ക് കഴിയണം. നാം പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി നമ്മളെയും സ്നേഹിക്കും എന്ന അവബോധം നമ്മളിൽ ഉണ്ടാകണം
സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം