സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ/അക്ഷരവൃക്ഷം/ദുഷ്ട കുടുംബങ്ങൾ
ദുഷ്ട കുടുംബങ്ങൾ
ഒരു ഗ്രാമത്തിൽ അഹങ്കാര ജീവിതം നയിക്കുന്ന രണ്ടു കുടുംബങ്ങളുണ്ടായിരുന്നു. അവർ ദുഷ്ടന്മാരും പാവപ്പെട്ടവരെ സഹായിക്കുന്നവരുമായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അഹങ്കാരികളായ വീട്ടുടമകളുടെ മനസ്സിൽ ദൈവം പ്രത്യക്ഷപ്പെട്ടു.തങ്ങളുടെ ദുഷ്പ്രവൃത്തികൾ നിർത്തി മറ്റുള്ളവരെ സഹായിക്കണമെന്ന് ദൈവം അവരോട് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ ഓരോരുത്തരായി മരിക്കും എന്നും ദൈവം പറഞ്ഞു. എന്നിട്ടും അവർ അവരുടെ സ്വഭാവം മാറ്റിയില്ല. രണ്ടു കുടുംബത്തിലേയും ഒരാൾ വീതം മരിച്ചു. അപ്പോൾ അതിൽ ഒന്നാമത്തെ കുടുംബം തങ്ങളുടെ ദുഷ്പ്രവൃത്തികൾ അവസാനിപ്പിച്ചു ജോലി ചെയ്ത് ജീവിക്കാൻ തുടങ്ങി.എന്നാൽ രണ്ടാമത്തെ കുടുംബം അവരുടെ ദുഷ്ടതയിലൂടെ സമ്പാദ്യം വർദ്ധിപ്പിച്ചു കൊണ്ടേയിരുന്നു. രണ്ടാമത്തെ വീട്ടിലെ എല്ലാവരും മരിച്ചു. ഒന്നാമത്തെ വീട്ടുകാർ സന്തോഷത്തോടെ ജീവിച്ചു ഗുണപാഠം: സമ്പാദിച്ചില്ലെങ്കിലും ദുഷ്പ്രവൃത്തി കാണിക്കാതിരിക്കുക
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ