സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ വൈറസിന്റെ ഉത്ഭവവും പ്രതിരോധവും
വൈറസിന്റെ ഉത്ഭവവും പ്രതിരോധവും
ഈ വർത്തമാനകാലത്തിൽ ലോകം മുഴുവൻ ഭീതിയോടെ പറയുന്ന ഒരു വാക്കാണ് കൊറോണ വൈറസ്. ഇത് എന്താണെന്നു അറിയാത്തവർ ചുരുക്കം. കാരണം അത്രയ്ക്കും മനുഷ്യരെ ഭീതിയിലാഴ്ത്താൻ ചുരുങ്ങിയ കാലം കൊണ്ട് ഈ വൈറസിന് കഴിഞ്ഞു. ഏതു വൈറസിനെയും തുരത്താൻ കഴിയും എന്ന് അഹങ്കരിച്ച മഹാരാജ്യങ്ങൾ പോലും ഇന്ന് കോറോണയുടെ മുന്നിൽ മുട്ടുകുത്തി. പക്ഷികളിലും മൃഗങ്ങളിലും കാണപ്പെടുന്ന വൈറസ് ആണ് കൊറോണ. ഇവയുമായി സമ്പർക്കം പുലർത്തുന്ന മനുഷ്യരിലേക് ഈ വൈറസുകൾ പ്രവേശിക്കുന്നു.പിന്നീട് മറ്റു മനുഷ്യരിലേക് പകരുകയും ചെയ്യുന്നു. 2019-ൽ ചൈനയിലെ വുഹാൻ എന്ന നഗരം ഈ രോഗത്തിന്റെ ഉറവിടമായി കണക്കാക്കുന്നു. പിന്നീട് ഇത് എഴുപതിലേറെ രാജ്യങ്ങളിലേക്കു പടർന്നു പിടിക്കുകയും ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിനു കാരണം ആകുകയും ചെയ്യുന്നു. മുഖ്യമായും ശ്വാസനാളിയെ ആണ് കൊറോണ വൈറസ് ബാധിക്കുന്നത്. ഗർഭിണികൾ ,കുട്ടികൾ ,പ്രായമായവർ മുതലായവർക്കു രോഗം പെട്ടെന്ന് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ഇവർക്കു ന്യൂമോണിയ , ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശരോഗങ്ങൾ ബാധിക്കുകയും മരണം പോലും സംഭവിക്കുകയും ചെയ്യാം. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. തലവേദന,തൊണ്ടവേദന,പനി,ചുമ,മൂക്കൊലിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. സമൂഹവ്യാപനം തടയാൻ നമുക്ക് ഒരുപാട് മാർഗങ്ങൾ സ്വീകരിക്കാൻ കഴിയും.
കൊറോണ എന്ന മഹാമാരിയെ ഒറ്റക്കെട്ടായി നിന്ന് നമുക്ക് പ്രതിരോധിക്കാം....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം