ആഹാ മരമേ
ഉയർന്ന മരമേ
ഒരു പിടി ഇലയ്ക്കു
ഗതികെട്ട മരമേ
ഒരു പൂ തരുമോ
ഒരു കാ തരുമോ
ഒന്നു കിടക്കാൻ തണൽ തരാമോ.
ആഹാ പുഴയേ
ആഹാ പുഴയേ
ഒരിറ്റു ദാഹത്തിൻ
തെളിനീർ തരുമോ
ആഹാ മലയേ
ഉയർന്ന മലയേ
ഒന്നു കയറാൻ താങ്ങു തരാമോ
ആഹാ മഴയേ
ആഹാ മഴയേ
ഒന്നു തണുക്കാൻ കുളിർ തരാമോ
ഒരിറ്റു വെള്ളം കോരി കുടിക്കാൻ
കിണറുകളെല്ലാം നിറക്കുമോ നീ