ലോക ജനതയെ ഞെട്ടിത്തരിപ്പിച്ചു
നേതാക്കന്മാരുടെ പ്രജ്ഞ മരവിച്ചു
മനസ്സും ശരീരവും വിറകൊണ്ട് മർത്യർ
ശുദ്ധ വായുവിനായി കേണിടുമ്പോൾ
കൊറോണ ഒരു മഹാമാരിയായി
തകർന്നാടിടുമ്പോൾ
ഒരു കച്ചിത്തുരുമ്പിനായി പരതിടുമ്പോൾ
ഇരുട്ടിലെ വെട്ടമായി കരളിലെ നാളമായി
എന്റെ ശ്രീമതിടീച്ചറും സന്നദ്ധരും
സധൈര്യം തുനിഞ്ഞിറങ്ങി
സന്നദ്ധ പടയാളികളായി തോൽപ്പിച്ചു
കൈരളി തൻ മക്കൾ മഹാമാരിയെ
സാമൂഹ്യ അകലത്തിലൂടെയും വ്യക്തി
ശുചിത്വത്തിലൂടെയും നേരിടും പ്രളയവും
നിപ്പയും ഇനിയെന്തും എന്റെ കൊച്ചു
കേരളം.