സി എം എസ് എച്ച് എസ് പുതുപ്പള്ളി/അക്ഷരവൃക്ഷം/വില്ലനായ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
വില്ലനായ കൊറോണ

നമുക്കുറിയാല്ലോ ഏതു കഥയിലുമൊരു വില്ലൻ കാണും . എന്നാൽ ഈ കഥയിലെ വില്ലൻ കൊറോണ എന്ന വൈറസാണ്.കൊടും ഭീകരനാണ് ട്ടോ !!. ഇവന്റെ ജനനം ചൈനയിലെ വുഹാനെന്ന നഗരത്തിലാണ് . അവിടുന്ന് മാഷ് കുറെ രാജ്യങ്ങൾ സന്ദര്ശിച്ചിട്ടു കുറെ പേരെ കൊന്നു കറങ്ങി കറങ്ങി നമ്മുടെ ഇന്ത്യയിലെത്തി . ഈകൊറോണക്ക് ഒരു ഓമനപ്പേരുണ്ട് 'കോവിഡ് 19' ഇവൻ നമ്മുടെ രാജ്യത്തു വന്നും കുറച്ചു പേരെ കൊന്നു .അപ്പോഴാണ് ഈ വില്ലന്നെ കൊല്ലാനൊരു നായകൻ വന്നത് ആരാണെന്നറിയാമോ നമ്മുടെ സ്വന്ധം നരേന്ദ്ര മോഡി . ഇദ്ദേഹം മാത്രമല്ല കോഡ് കുറെ സഹപ്രവർത്തകർ കൂടിയുണ്ട് ,നമ്മൾക്ക് വേണ്ടി പ്രാണൻ കളയാൻ പോലും മനസ് കാണിക്കുന്ന പോലീസുകാർ, ഡോക്ടർമാർ , നേഴ്സ് മാർ . നമ്മൾ ആദ്യം ഇവർക്ക് വേണ്ടി ഒരു സല്യൂട്ട് കൊടുക്കണം..എന്തിനാണെന്നറിയോ അവരാണ് നമുക്ക് വേണ്ടി ജീവന്മരണ പോരാടും നടത്തുന്നത് ഇന്ത്യയിലെ ഒരു സംസ്ഥാനം ആണല്ലോ കേരളം .അങ്ങനെ ആ കൊറോണ മാഷ് അവിടേയും എത്തി . "എത്തും കണ്ടു ഇതിനപ്പുറവും കണ്ടതാണ് ഈ കെ . കെ. ജോസ് എന്നാ ഡയലോഗൊഡു കൂടി കേരളം കൊറോണയെ വരവേറ്റു .അങ്ങനെ നമ്മുടെ നരേന്ദ്രമോദി ഒരു കാര്യം പ്രഖ്യാപിച്ചു 'ലോക്ക് ഡൌൺ 'എ ല്ലാരും വീടിനുള്ളിൽ ആണിപ്പോൾ.

കുട്ടികളെലാം ബോറടിച്ചു മടുത്തില്ലേ ."പക്ഷെ കുട്ടികളെ നിങ്ങൾ ബോറടിച്ചു വീടിന്റെ ഒരു മൂലയിൽ ഒതുങ്ങരുത് ,നിങ്ങളിലെ കലാപ്രതിഭയെ ഉണർത്തേണ്ട സമയമാണിത്" .നിങ്ങള്ക്ക് ഒരു കാര്യം അറിയോ ?1820-ൽ കോളറ വന്നു , 1920- ൽ സ്പാനിഷ് ഫ്ലൂ വന്നു,

2020-ൽ ദേ !കൊറോണ വന്നു .ഈ ഓരോ നുറ്റാണ്ടിരിക്കെ ഇങ്ങനെ ഓരോ രോഗങ്ങൾ വന്നുകൊണ്ടിരിക്കുന്നു.നമ്മൾ കേരളക്കാർ എന്തൊക്കെ നേരിട്ടിരിക്കുന്നു .അപ്പോൾ ഈ കൊറോണയെയും നേരിടാം .നിപ വൈറസ്, പ്രളയം ,ഉരുൾപൊട്ടൽ പോലുള്ള മഹാമാരിയെ നേരിട്ട നമ്മുക്ക് ഈ കൊറോണയെയും നേരിടാം എന്ന വിശ്വാസത്തോടെ ഞാൻ നിർത്തുന്നു .

ലോകത്തെ ഭീതിയിൽ ആക്കിയ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ചു നേരിടാം .

അഭിരാമി.ബി
7B സി എം എസ് ഹൈ സ്കൂൾ പുതുപ്പള്ളി
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം