സി എം എസ് എച്ച് എസ് കറ്റാനം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അടിത്തറയിട്ടതും വിദ്യാഭ്യാസരംഗത്ത് അതീവ ശദ്ധാലുക്കളുമായിരുന്ന സി.എം.എസ് മിഷനറിമാരാൽ സ്ഥാപിതമായതാണ് കറ്റാനം സി.എം.എസ് ഹൈസ്കൂൾ. 1845 ൽ മാവേലിക്കര കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനം നടത്തിവന്ന സി.എം.എസ് മിഷനറി റവ.ജോസഫ് പീറ്റിന്റെ ശ്രമഫലമായി മാവേലിക്കരയിലും സമീപപ്രദേശങ്ങളിലും സ്കൂളുകൾ സ്ഥാപിതമായി. അക്കൂട്ടത്തിൽ 1880 ജൂണിൽ മന്നത്ത് പുരയിടത്തിൽ ഒരു ഓലക്കെട്ടിടത്തിൽ 15 കുട്ടികളുമായി ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു. സ്കൂൾ സ്ഥപിക്കാൻ വരിക്കോലിത്തറയിൽ ഗീവർഗീസ് മുൻകൈ എടുത്തു.

1918 ൽ തയ്യിൽ ജോർജ്സാർ പ്രൈമറിസ്കൂൾ ഹെഡ്‍മാസ്റ്ററായിരിക്കുമ്പോൾ റവ.പി.ഇ ചാക്കോയുടേയും മറ്റും ശ്രമഫലമായി സ്കൂളിൽ ലോവർഗ്രേ‍‍ഡ്‍ ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു.അന്ന് 31 സ്കൂളിലെ പ്രഥമ ഹെഡ്‍മാസ്റ്ററായി ശ്രീ വി.ജി.സക്കറിയയെ നിയമിച്ചു.തുടർന്ന് 1921 ൽ തേഡ് ഫോറം ആരംഭിക്കാൻ അനുമതി ലഭിച്ചു.പിന്നീട് വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരം പ്രൈമറി സ്കൂൾ ഷിഫ്റ്റ്ചെയ്ത് കറ്റാനം സെന്റ്. ജയിംസ് സി.എസ്.ഐ പള്ളിയുടെ വടക്കുഭാഗത്ത് സ്ഥാപിച്ചു. ശ്രീ വി.ജി.സക്കറിയയുടെ ഒഴിവിൽ കാപ്പിൽ പച്ചംകുളത്ത് ശ്രീ.എം.വി. ജോൺ ഹെഡ്‍മാസ്റ്ററായി നിയമിതനായി. കുറ്റിയിൽ ശ്രീ. ഗോവിന്ദൻ ,കാഞ്ഞിക്കൽ ശ്രീ. എം.ശങ്കര പിള്ള , വാഴപ്ലേത്ത് ശ്രീ. പി.സി. ജോൺ ,ശ്രീ. എം.കെ.മത്തായി , കൊപ്രപ്പുരയിൽ ശ്രീ. തോമസ്, കുറചളത്ത് ശ്രീ. രാമകൃഷ്ണപിള്ള എന്നിവർ അന്ന് അധ്യാപകരായിരുന്നു.

1951 ൽ കറ്റാനം സി.എം.എസ് സ്കൂൾ പൂർണ ഹൈസ്കൂളായി മാറി. ഇടയാറന്മുള ശ്രീ. കെ.സി. ജോർജ് പ്രഥമ ഹെഡ്‍മാസ്റ്ററായി നിയമിതനായി.