സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം


രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേറെ കവിഞ്ഞു. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും കൊറോണ ബാധിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഏറ്റവും വലിയ പട്ടണങ്ങളായ ബോംബെ, ഡൽഹി എന്നിവിടങ്ങളിലെല്ലാം കൊറോണ വ്യാപിച്ചിരിക്കുകയാണ്.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് മഹാരാഷ്ട്രയിലാണ്. ഇവിടങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും വർധിച്ചു വരുന്നുണ്ട്. കേരളത്തിൽ മരിച്ചവരുടെ എണ്ണം രണ്ടാണ്. എന്നാൽ രോഗ മുക്തരായവരുടെ എണ്ണം കൂടിവരികയും രോഗബാധിതരുടെ എണ്ണം കുറഞ്ഞ് വരികയും ചെയ്യുന്നു എന്നത് ആശ്വാസകരമായ വാർത്തയാണ്. കോവിഡ് എന്ന രോഗം അകറ്റാൻ നാം വ്യക്തി ശുചിത്വം, പരിസര ശുചിത്വം സാമൂഹിക അകല പാലനം മുതലായവ എല്ലാം ഉൾപ്പെടുന്ന ലോക്ക് ഡൗണാണ് നാം പിന്തുടരേണ്ടത്. ഇത് പെട്ടെന്ന് രോഗം മുക്തമാവാൻ സാധിക്കാവുന്ന ഒരു മാർഗമാണ്.


2002 ൽ നാശം വിതച്ചു പോയ സാർസ് രോഗം' പരത്തിയ വൈറസാണ് കൊറോണ വൈറസെന്ന് കരുതപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതിയിലെ മാറ്റങ്ങൾ മൂലം ഈ വൈറസിൻ്റെ ജനിതക ഘടനയിൽ എന്തെങ്കിലും മാറ്റം വന്നതാവാം. വൈറസിന് രൂപം മാറാൻ സാധിക്കും. അതും ഇതിൻ്റെ ഒരു പ്രധാന കാരണമാവാം. സമ്പർക്കത്തിലൂടെ പെട്ടെന്ന് പകരുന്ന രോഗമാണ് കൊറോണ.


മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി മുതലായവ കേരളത്തിൽ വന്നും പോയും കൊണ്ടിരിക്കുന്ന രോഗങ്ങളാണ്. കൊറോണ ബാധിച്ച ഈ വേളയിൽ ഈ രോഗങ്ങൾക്ക് പ്രാധാന്യമില്ലെങ്കിലും ഈ രോഗങ്ങളെയും കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ടതുണ്ട്.


മഞ്ഞപ്പിത്തം എലിപ്പനി മുതലായ രോഗങ്ങൾ വെള്ളത്തിലൂടെയും ഡെങ്കിപ്പനി കൊതുകിലൂടെയും പകരുന്ന രോഗങ്ങളാണ്.ഈ രോഗങ്ങളെല്ലാം പിടിപെടുന്നതിന് പ്രധാന കാരണം ശുചിത്വമില്ലായ്മയാണ്.വീടുകളിലും പരിസരങ്ങളിലും ചിരട്ടകളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകൾ പെരുകുന്നതിന് കാരണമാകുന്നു. റോഡരികിലും നദികളിലുമെല്ലാം അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നതാണ് ഈ രോഗങ്ങൾ പടരുന്നതിനുള്ള പ്രധാന കാരണം. ഇതിനെ തടഞ്ഞാൽ മാത്രമേ ഈ രോഗങ്ങളെ അകറ്റാനാവൂ. അതിനായി വ്യക്തിശുചിത്വം, പരിസര ശുചിത്വം മുതലായ മാർഗങ്ങൾ നാം സ്വീകരിക്കേണ്ടതുണ്ട്.


കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളും നമുക്ക് ആശ്വാസം പകരുന്നതാണ്.ഇതുമൂലം നിപ വന്നപ്പോൾ നമുക്ക് ആ രോഗത്തെ പിടിച്ചു കെട്ടാൻ സാധിച്ചു.കൊറോണ വന്നപ്പോഴും ആരോഗ്യ സംവിധാനത്തിലൂടെ മികച്ച നേട്ടമാണ് കൈവരിക്കാൻ സാധിച്ചത്.


മനുഷ്യനാണ് എല്ലാ പ്രതിസന്ധികളും ഉണ്ടാക്കുന്നത്. മനുഷ്യന് ബോധത്തിലും സാമൂഹിക പ്രവർത്തനത്തിലുമുള്ള മാറ്റം വന്നാൽ മാത്രമേ ഈ പ്രതിസന്ധികളെല്ലാം തന്നെ മാറ്റാൻ സാധിക്കൂ. ഈ രോഗങ്ങൾക്കെല്ലാം തന്നെ വേണ്ടത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്. നാം എത് പരിപാടികളിൽ തന്നെ പങ്കെടുക്കുകയാണെങ്കിൽ പോലും ഈ രോഗം മറ്റുള്ളവരിലേക്ക് പകരാതെ നോക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കണം. ഇതു തന്നെയാണ് ഈ രോഗങ്ങൾ മാറ്റാനുള്ള പ്രധാനപ്പെട്ട മാർഗങ്ങൾ. ഒന്നിച്ചു നിന്നാൽ എല്ലാം നമക്ക് ചെയ്യാൻ സാധിക്കും. ശുചിത്വങ്ങളെല്ലാം തന്നെ പാലിച്ച് കൊണ്ട് നമുക്ക് രോഗങ്ങളെ മറികടക്കാം.

ഹയ
9.B സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം