സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/നമ്മുക്കൊരുമിക്കാം നല്ല നാടിന് വേണ്ടി
നമ്മുക്കൊരുമിക്കാം നല്ല നാടിന് വേണ്ടി
നിങ്ങളിൽ ഒരാൾ വിചാരിച്ചാൽ നമ്മുക്ക് രോഗവിമുക്തമായ നല്ല ഭാവിയെ സൃഷ്ടിക്കാം നിങ്ങളിൽ ഓരോരുത്തരും ഒരു നിമിഷം ചിന്തിക്കുക നമ്മൾ ജനിക്കുമ്പോൾ തന്നെ അമ്മയെപ്പോലെ നമ്മളെ സംരക്ഷിച്ച ഭൂമി നമുക്ക് വീട് വെക്കാനും കഴിക്കാനും ശ്വസിക്കാനും എല്ലാവിധ സൗകര്യങ്ങൾ തന്ന നമ്മെ വളർത്തിയിട്ടുണ്ട്. ഇത്രയും കാലമായിട്ടും നമ്മൾ എന്ത് നന്ദികേടാണ് ഈ ഭൂമിയിൽ ചെയ്തുകൂട്ടുന്നത് ശരിക്കും നമ്മൾ ജനിച്ച മണ്ണ് നമ്മൾ തന്നെ നരകം ആക്കുക അല്ലേ ഇപ്പോൾ പ്രകൃതി തന്നെ നമ്മളെ വെറുതെ ഇരിക്കുന്നു എന്ന് വെച്ചാൽ പ്രകൃതി നമ്മോട് പ്രതികരിക്കാൻ തുടങ്ങിയെന്ന് അർത്ഥം പ്രളയം ആയിട്ടും ഓരോ പുതിയ പുതിയ രോഗം ആയിട്ടും. പ്രളയം കഴിഞ്ഞ്. ഇപ്പൊ കൊറോണ കാലമാണ്. ആർക്കും ആഘോഷങ്ങളില്ല സന്തോഷവും ഇല്ല. ഈ കൊറോണ തുടർന്ന് എത്ര ജീവൻ നമുക്ക് നഷ്ടമായി നിങ്ങളെല്ലാവരും ഒന്ന് ചിന്തിക്കണം നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞതുപോലെ നമ്മൾ ഒരു രണ്ടാഴ്ച ലോക ടൗണിൽ ഇരുന്നാൽ നമുക്ക് ആയിരം ജീവനെ രക്ഷിക്കാൻ നമുക്ക് കഴിയും. നോക്കൂ ഇതല്ലേ നമ്മൾ ഈ ലോകത്തിനു നൽകുന്ന ഏറ്റവും വലിയ സമ്മാനം. ശരിയല്ലേ. ഈ ലോക ഡോൺ കാലത്ത് ഇങ്ങനെ കറങ്ങി നടക്കുകയല്ല വേണ്ടത് പ്രതിരോധ ശക്തി വർദ്ധിക്കാൻ വേണ്ടി സ്വന്തം വീട്ടിൽ തന്നെ പച്ചക്കറി നട്ടു നമുക്ക് അണുനാശിനി ഇല്ലാത്ത നല്ല ഭക്ഷണം കഴിക്കാം. എന്ത് ശുചിത്വമുള്ള ജീവിതം ആയിരിക്കും നമ്മളുടെത്. നിങ്ങൾ ഈ കറങ്ങി നടക്കുന്നത് തടയാൻ. എത്ര പോലീസുകാരാണ് ഉണ്ഉം ഉറക്കമില്ലാതെ നിങ്ങളുടെ രക്ഷക്ക് വേണ്ടി റോഡരികിൽ കാത്തു നിൽക്കുന്നത്. ഒന്ന് ശ്രദ്ധിക്കൂ ഈ പോലീസുകാർക്ക് ഒന്നും എന്താ കൊറോണ വരില്ലേ? അവരും മനുഷ്യരല്ലേ അവർക്കും ഇല്ലേ നമ്മളെ പോലെ കുടുംബവുമൊക്കെ? അതുകൊണ്ടാണ് പറയുന്നത് വീട്ടിലിരികുക. നമ്മൾ എന്തു വന്നാലും തളരാതെ മുന്നോട്ടു നീങ്ങണം. നമ്മൾ തീർച്ചയായും ഈ പ്രതിസന്ധികളെ അതിജീവിക്കും. രോഗ വിമുക്തമായ ഒരു നാടിനു വേണ്ടി നമുക്ക് പോരാടാം.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം