സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/കാത്തിരിക്കുന്ന പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിക്കുന്ന പുഴ


ഒരുചെറിയപുഴയായിരുന്നു ഞാൻ. മലയുടെ മുകളിൽ നിന്നും നാട്ടിലേക് ഒഴുകുന്ന പുഴ. അവിടെ എല്ലാവർക്കും എന്നെ ഇഷ്ടമായിരുന്നു. അവർക്ക് ദാഹത്തിനും കുളിക്കാനും തുടങ്ങി പല ആവശ്യങ്ങൾക്കുംഎന്നെ ആശ്രയിച്ചു. അവരിൽ ചിലർ എന്റെ അടുത്തുള്ള മനോഹരമായ കാടുകളെ വെട്ടി നശിപ്പിച് അവിടെ എല്ലാം ഫ്ലാറ്റുകളും വ്യവസായശാലകളും തുടങ്ങി. അവിടെ നിന്നുള്ള അഴുക്കു വെള്ളവും മാലിന്യങ്ങളും എന്റെ അകത്തേക്ക് വലിച്ചെറിഞ്ഞു. അങ്ങനെ ഞാൻ മലിനമായി. ശുദ്ധജലത്തിന് ആശ്രയിച്ച അവർക്കാർക്കും എന്നെ വേണ്ടാതായി. ആർക്കും ഒന്നിനും കൊള്ളാതെ ഞാൻ ഒഴുകിക്കൊണ്ടിരുന്നു. ആരെങ്കിലും എന്റെ അടുത്തേക്ക് വരുമെന്നും എന്നെ രക്ഷിക്കുമെന്നും ഞാൻ കാത്തിരുന്നു. പക്ഷേ ആരും വന്നില്.ല എന്റെ കൂട്ടുകാരായ മീനുകളും ആമ്മകളും കുഞ്ഞു ജീവികളും മെല്ലാം ഒരു തുള്ളി ശുദ്ധജലം കിട്ടാതെ മരിച്ചു. ഞാനും മരണത്തോട് അടുക്കുന്നു. എനിക്ക് സുന്ദരമായ പുതുജന്മം നൽകാൻ വരുമോ ആരെങ്കിലും? ഞാൻ കാത്തിരിക്കുന്നു.

ഫിസ സൈനബി ടി.പി
8.A സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ