സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ നാൾവഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നാൾവഴികൾ

2019 ഡിസംബർ എട്ടാം തിയതി ചൈനയിലെ വുഹാൻ പട്ടണത്തിൽ ആണ് കൊറോണ വൈറസ് അഥവാ കോവിഡ് -19 ആദ്യമായി സ്ഥിതികരിച്ചത്. വുഹാൻ പട്ടണത്തിലെ 'വിഭവ മാർക്കറ്റിൽ' ഉള്ളവർക്കാണ് ആദ്യം സ്ഥിതീകരിച്ചത്. മാർക്കറ്റിൽ വന്നവരുമായി ബന്ധമില്ലാത്തവർക്കും വൈറസ് സ്ഥിതീകരിച്ചു. സാധരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ വലിയ കൂട്ടമാണ് കൊറോണ.

മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൗൺ എന്നർത്ഥം വരുന്ന കൊറോണ എന്ന പേരിൽ ഈ വൈറസുകൾ അറിയപ്പെടുന്നത്. വളരെ വിരളമായ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നേക്കാവുന്ന ഇത്തരം വൈറസുകളെ 'സുനോട്ടിക് ' എന്നാണ് ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കുന്നത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തിനികളുടെ ശ്വസനസംവിധാനങ്ങളെ ബാധിക്കുന്ന കൊറോണവൈറസുകളായിരുന്നു സാർസ്, മെർസ് എന്നീ രോഗങ്ങൾക്കു കാരണമായതും. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്തുദിവസമാണ്.5-6 ദിവസങ്ങളാണ് ഇൻക്യൂബേഷൻ പീരീഡ്. പത്തുദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിവയാണ് രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങൾ. ശ്വാസഖോശസംബന്ധമായ പ്രശ്നങ്ങളും രോഗലക്ഷണങ്ങളിൽ പെടുന്നവയാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്നിന്നു മനുഷ്യരിലേക്കും രോഗം പകരാനിടയായിട്ടുണ്ട്.

മൃഗങ്ങളുമായുള്ള സമ്പർക്കം രോഗം പകരാനിടയാക്കുന്നു. മെർസ് രോഗം ആദ്യം പടർന്നു പിടിച്ചത് ഒട്ടകങ്ങളിൽനിന്നായിരുന്നു. രോഗിയുമായി അടുത്തിഴപ്പെടകുന്നതിലൂടെയും മറ്റുള്ളവരിലേക്കും രോഗം പകരാം. രോഗി തുമ്മുകയോ ചുമക്കുകയോ ചെയ്യുകവഴി വൈറസ് സമ്പർക്കമുള്ള ആളിലേക്ക് എത്തിപ്പെടാം. കൊറോണ വൈറസ് ബാധക്ക് കൃത്യമായ മരുന്നുകളോ വാക്സിനുകളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങൾക്കു ശമനം നൽകുന്ന വേദനസംഹാരികൾ, ഗുളികകൾ എന്നിവയാണ് ഡോക്ടർമാർ സാധാരണ നിർദേശിക്കുക.പാലാ വാക്സിനുകളും പരീക്ഷണഘട്ടത്തിലാണ്. അസുഖം വന്നാൽ ഒറ്റപ്പെട്ട കേന്ദ്രങ്ങളിലാണ് ചികിൽസിക്കേണ്ടത്. വളർത്തുമൃഗങ്ങൾക്കു രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണ്.

കൊറോണ വൈറസിൽനിന്നും രക്ഷപ്പെടാനുള്ള ഏക മാർഗം അതിനെ പ്രതിരോധിക്കുക എന്നതാണ്.വളരെ അത്യാവശ്യ കാര്യങ്ങൾക്കു മാത്രം വീടിനു വെളിയിലേക്കിറങ്ങുക. വെളിയിൽ പോയി തിരികെ വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മറച്ചുപിടിക്കുക.മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. ഇറച്ചി, മീൻ, മുട്ട, എന്നിവ വേവിച്ചു ഉപയോഗിക്കുക. മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക


ജെഫിയ മോൻസി
8 A സി.എം,എസ്.ഹൈസ്കൂൾ,മുണ്ടിയപ്പളളി
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം