സിസ്റ്റർ എലിസബത്ത് ജോയൽ സി. എസ്. ഐ. ഇ. എം. എച്ച്. എസ്. എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം കൊറോണ/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കോവിഡ് - 19 അഥവാ കൊറോണ വൈറസ് രോഗം 2019- ൽ ഉണ്ടായതിന് കാരണം ഒരുതരം നോവൽ കൊറോണ വൈറസാണ് ഈ പുതിയ ഇനം വൈറസ് മനുഷ്യരിൽ പ്രവേശിക്കുന്നത് ഇത് ആദ്യമായാണ് .വളരെ വേഗത്തിൽ പടരുന്ന ഈ വൈറസ് ആദ്യമായി കണ്ടത്തിയത് 2019-ൽ ചൈനയിലാണ്. ഹസ്തദാനം ചെയ്യുന്നത് മൂലമോ രോഗിയുമായി സമ്പർക്കം പുലർത്തിയത് മൂലമോ രോഗാണു വസിക്കുന്ന പ്രതലത്തിൽ സ്പർശിച്ച ശേഷം കൈകൾ കഴുകാതെ മൂക്ക് വായ് കണ്ണ് എന്നിവ തൊടുന്നതിലൂട യോ രോഗം പടരാം പനി ചുമ ക്ഷീണം ശരീരവേദന ജലദോഷം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ന്യൂമോണിയ വൃക്ക രോഗം എന്നിവയ്ക്കും കാരണമാകാം. ശരീരത്തിൽ വൈറസ് പ്രവേശിച്ചാൽ 2 മുതൽ 14 ദിവസത്തിന് ശേഷം ആയിരിക്കും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇടയ്ക്കിടെ കൈകൾ സോപ്പ് വെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകുക അതുപോലെതന്നെ പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക ഇത് ചെയ്താൽ കൊറോണയെ തടയാൻ ഒരു പരിധി വരെ നമുക്ക് സാധിക്കും

വിസ്മയ ബിനു
8B സി.എസ്.ഐ.ഇ.എം.എച്ച്.എസ്.എസ്.
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം