സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ശുചിത്വം ഒരു മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ഒരു മഹത്വം

ഒരു നഗരത്തിൽ രണ്ട് ആത്മ സുഹൃത്തുക്കൾ താമസിച്ചിരുന്നു ചെറുപ്പത്തിൽ തന്നെ അവർ ഒരുമിച്ചായിരുന്നു എല്ലാകാര്യങ്ങളും ചെയ്തിരുന്നത് അഭിമന്യു എന്ന അഭിയും സന്തോഷ് എന്ന സഞ്ജുവും ആയിരുന്നു അവരുടെ പേര് അഭിയുടെ വ്യക്തിജീവിതത്തിൽ വൃത്തി വളരെ കുറവായിരുന്നു എന്നാൽ സഞ്ജു വൃത്തിയുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു. ആളുകൾ അവൻറെ ഗുണം പറയാൻ തുടങ്ങുമ്പോൾ തന്നെ ആദ്യം തുടങ്ങുന്നത് വൃത്തിയെ കുറിച്ച് ആയിരിക്കും അതുകൊണ്ട് തന്നെ അവന് രോഗങ്ങൾ ഇടപെടൽ വളരെ കുറവായിരുന്നു എന്നാൽ ശുചിത്വമില്ലാത്ത അഭിക്ക് ഇടയ്ക്കിടയ്ക്ക് പലവിധത്തിലുള്ള രോഗങ്ങളും പിടി പെടാറുണ്ട് ഒരു ദിവസം ആ പ്രദേശത്ത് ആകെ ഒരു ഭീകരമായ രോഗം പടർന്നു പിടിച്ചു പിന്നീട് അത് അയൽ പ്രദേശങ്ങളിലേക്ക് പടർന്നു പിടിക്കാൻ തുടങ്ങി അധികം വൈകാതെ അഭിക്ക് രോഗം പിടിപെട്ടു വിവരമറിഞ്ഞ സഞ്ജു ആ രോഗത്തിൻറെ തീവ്രത പറഞ്ഞു അവനെ മനസ്സിലാക്കുകയും ശുചിത്വം പാലിക്കേണ്ടത് നെക്കുറിച്ച് വിവരിക്കുകയും ചെയ്തു ആ രോഗത്തിന് മറ്റുള്ള രോഗങ്ങളെക്കാൾ തീവ്രത ഉണ്ട് എന്ന് മനസ്സിലാക്കിയ അഭി അവന്റെ എല്ലാ കാര്യങ്ങളിലും ശുചിത്വം പാലിച്ച് ആ ഭീമാകാരിയായ രോഗത്തിനെ പ്രതിരോധിച്ചു പിന്നീട് അഭിയുടെ ജീവിതത്തിലും സഞ്ജുവിനെ പോലെ വൃത്തി ഒരു മുഖ്യ ഘടകമായി മാറി ആ ആത്മസുഹൃത്തുക്കൾ പിന്നീട് മറ്റുള്ളവരെ ക്കൂടി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ആ നഗരത്തെ ഒരു രോഗ മുക്ത നഗരമാക്കി മാറ്റി വൃത്തിയുള്ള ജീവിതത്തിൽ ആരോഗ്യo നിലനിൽക്കുമെന്ന് അവർ ജീവിതം കൊണ്ട് കാണിച്ചു കൊടുത്തു..

ആദില റിൻഷ
9 F സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ