പ്രകൃതിയുടെ വരദാനം
ഒരു ചെറിയ കുട്ടിയാണ് ചിന്നു. അവളുടെ ചേച്ചിയാണ് മിന്നു. ചിന്നു- വിന് മൃഗങ്ങളോടും പക്ഷികളോടും ചെടികളോടും പ്രകൃതിയോടുമെല്ലാം താൽപര്യമാണ്. നല്ല പരസ്പര സ്നേഹമുള്ള കുട്ടിയാണ് ചിന്നു. അതു പോലെ അവളുടെ ചേച്ചിയും. അങ്ങനെയിരിക്കെ പരിസ്ഥിതി ദിനം വന്നെത്തി. അതായത് ജൂൺ 5. ചിന്നു ഇതറിഞ്ഞതോടെ ചേച്ചിയുടെ അടുത്ത് ഓടിച്ചെന്ന് ചേച്ചിയോട് ഉത്സാഹത്തോടെ പറഞ്ഞു: "മിന്നുച്ചേച്ചീ............. മിന്നുച്ചേച്ചീ.............
ഇന്ന് പരിസ്ഥിതി ദിനമാണത്രെ. നമുക്ക് ചെടി നടാം."
ചേച്ചിയത് സമ്മതിച്ചു.
ചേച്ചി ചോദിച്ചു:" പക്ഷെ ചെടിയെവിടെ നിന്ന് കിട്ടും?"
ഇതെല്ലാം കേട്ട അമ്മ അവർക്ക് ഒരു മാവിൻ തൈ കൊടുത്തു. ചിന്നു അമ്മയുടെ തോളിൽ കയറി ഒരുമ്മ കൊടുത്തു. എന്നിട്ടത് സന്തോഷത്തോടെ വാങ്ങി.
അവർ അത് നട്ടു. അന്ന് ഞായറാഴ്ചയായതിനാൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ സ്കൂളിൽ തിങ്കളാഴ്ചയാക്കിയിരുന്നു. ചിന്നു ചിത്രം വരയ്ക്ക് കൂടിയിരുന്നു. നല്ല ചിത്രകാരിയാണ് ചിന്നു. പിറ്റേന്ന് അവൾ വേഗം എഴുന്നേറ്റ് ആദ്യം തന്നെ അവർ നട്ട മാവിൻ തൈയിന്റെ അടുത്തേക്കോടിച്ചെന്നു. പക്ഷെ അത് വളർന്നിട്ടില്ലായിരുന്നു. അവൾക്ക് സങ്കടമായി. അവൾ ചേച്ചിയെ വിളിച്ചു പറഞ്ഞു: "മിന്നുച്ചേച്ചീ...........
മിന്നുച്ചേച്ചീ...........
നമ്മുടെ ചെടി ഇപ്പഴും വളർന്നിട്ടില്ല"
അപ്പോൾ ചേച്ചി അവളോട് പറഞ്ഞു:"അതിപ്പഴൊന്നും വളരില്ല. 1 കൊല്ലമെങ്കിലും നീണ്ടു നിൽക്കണം." അപ്പോൾ ചിന്നുവിന് സമാധാനമായി. പിന്നിട് വേഗത്തിൽ വൃത്തിയായി സ്കൂളിലേക്ക് നടന്നു. സ്കൂളിലേക്ക് എത്തിയ ഉടനെ ചിത്രരചനാ മത്സരത്തിനുള്ള റൂം ടീച്ചറോട് അന്വേഷിച്ച് അങ്ങോട്ട് പോയി. ബെല്ലടിച്ച ഉടനെ ടീച്ചർ ക്ലാസിലേക്ക് വന്നു. ശേഷം ചിത്രരചനക്കാവശ്യമായ സാമഗ്രികൾ തയ്യാറാക്കി ഇരിക്കാൻ പറഞ്ഞ് വിഷയം നൽകി. പ്രകൃതി ആയിരുന്നു വിഷയം. ചിന്നു എന്ത് വരയ്ക്കണമെന്ന് ചിന്തിച്ചു. പെട്ടെന്നാണ് അവൾക്കാ ഓർമ്മ വന്നത്. ഇന്നലെ അമ്മ തന്ന മാവിൻ തൈ ചേച്ചിയോടൊപ്പം ചേർന്ന് നടുന്ന രംഗവും കൂടെ വീട്ടിന്റെ ചുറ്റുമുള്ള മരങ്ങളും അതിലെ കിളി കളേയും ചെടികളേയും എല്ലം മനോഹരമായിത്തന്നെ അവൾ വരച്ചു. സമയം തീർന്നപ്പോൾ ടീച്ചറെ പേപ്പറെല്ലാം ഏൽപ്പിച്ച് അവൾ അവിടെ നിന്നുമിറങ്ങി. റിസൾട് വരാൻ ഇനിയും സമയ മെടുക്കും. അവർ അതിന് വേണ്ടി കാത്തു നിന്നു. അല്പ സമയത്തിനു ശേഷം റിസൾട്ട് വന്നു. ഫസ്റ്റ് ചിന്നു വിൻ തന്നെ. അവൾ ചേച്ചിയെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കുവെച്ചു. സമ്മാനദാനത്തിനു ശേഷം അവർ വീട്ടിലേക്ക് മടങ്ങി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ
|