സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/പ്രകൃതിയായ അമ്മ

പ്രകൃതിയായ അമ്മ

വടക്കേകര എന്ന ഒരു കൊച്ചു ഗ്രാമം. ഉണ്ടായിരുന്നു പ്രകൃതിയാൽ സമ്പന്നമായ ഒരു ഗ്രാമം. സ്കൂളും ലൈബ്രറിയും ഇല്ലാത്ത ഒരു ഗ്രാമം . കൃഷിയായിരുന്നു അവിടത്തെ പ്രധാന വരുമാനമാർഗ്ഗം . ഒരു ദിവസം ഒരു നഗരവാസി അവിടെയ്യെത്തി കിരൺ എന്നായിരുന്നു അയാളുടെ പേര്. നഗരത്തിലെ മാലിന്യങ്ങൾ കണ്ടു ശീലിച്ച അയ്യാൾക്ക് അതൊരു പുതിയ അനുഭവം ആയിരുന്നു.ഗ്രാമവ്വും പച്ചപ്പും കാണാൻ വന്ന അയാളുടെ മനസ്സിൽ ബിസിനസ്സ് ചിന്ത ഉദിച്ചു. കൂടുതലായും മുളകൾ വളർന്നിരുന്ന ആ ഗ്രാമത്തിനടുത്തുള്ള കാട്ടിൽ അയ്യാടളൊരു പേപർ ഫാക്ടറി തുടങ്ങി. വിദ്യാഭ്യാസ മില്ലാത്ത ആ ഗ്രാമത്തിലെ ജനങ്ങൾ അയാളുടെ കെണിയിൽ വീണു. എന്നാൽ പരിസ്ഥിതി മലിനമാക്കുന്നു എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയ കാർത്തികേയൻ എന്ന ബാലൻ അത് നാട്ടുകാരെ അറിയിച്ചു. തുടർന്ന് ഫാക്ടറി പൂട്ടി.കാർത്തികേയനാണ് ഇത് ചെയ്തതെന്നറിയാത്ത കിരണിന്റെ ആ നാട്ടുകാരോട് വല്ലാത്ത പക തോന്നി. കിണറില്ലാത്ത ആ ഗ്രാമത്തിലെ ഏക കുടിവെള്ള ശ്രോതസ്സ് ഒരിക്കലും വറ്റാത്ത ഒരു പുഴയായിരുന്നു. അക്കാര്യം വൈകിയാണ് അയാളറിഞ്ഞത് ഒട്ടും താമസിക്കാതെ. കിരൺ ആ പുഴ കോഴികളുടെ അറവു മാലിന്യം ഉപയോഗിച്ച് മലിനമാക്കി എന്നാൽകിരണിന് ഒരു പ്രണയിനിയിനിയുണ്ടായിരുന്നു ആ ഗ്രാമത്തിലെ തന്നെ ഒരു പെൺകുട്ടിയായിരുന്നു അത്. ലക്ഷ്മി എന്നായിരുന്നു അവളുടെ പേര്. പക കാരണം കിരൺ അവളെ മറന്നു. ഓരോന്നോരോന്നായി കിരൺ പ്രകൃതിയെ മലിനമാക്കി ഒടുവിൽ കിരൺ വായുവിൽ വിഷവാതകം പരത്തി. പക്ഷേ പ്രകൃതി അത് അനുവതിച്ചില്ല ശക്തിയായ കാറ്റിൽ ആ വിഷവാതകം കിരണിന്റെ വീടിന്റെ പരിസരത്തെത്തിച്ചു. അത് ശ്വസിച്ച് കിരൺ മരിച്ചു. ആ ഗ്രാമത്തിലെ മാലിന്യം പ്രകൃതി തന്നെ ഒരു വെള്ളപൊക്കത്തിലൂടെ നീക്കി. വീണ്ടും ആ ഗ്രാമത്തെ സുന്ദരമാക്കി പ്രകൃതി മരിച്ചവളല്ല.... മരണമില്ലാത്തവളാണ്..... സൃഷ്ടിക്കുന്നവളാണ്...


അശ്വന്ത് ടി
9 C സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ