കാത്തിരിക്കാം, കരുതലോടെ....
നമ്മുടെ എല്ലാം ജീവിതത്തിലെ ഒരു മുഖ്യഘടകമാണ് ശുചിത്വം. രണ്ട് തരത്തിലുള്ള ശുചിത്വം ഉണ്ട്.
1)പരിസരശുചിത്വം.
2)വ്യക്തിശുചിത്വം.
ഇത്തരത്തിലുള്ള ശുചിത്വം നാം നമ്മുടെ ജീവിതത്തിൽ നിറവേറ്റേണ്ടത് നിർബന്ധമാണ്. അങ്ങനെയെങ്കിൽ നാം പൂർണ ആരോഗ്യവാന്മാരായിരിക്കും.
ഈ ദിവസങ്ങളിൽ T. V, Mobile, Internet എന്നിവയിൽ നിന്നും ഒഴിവായി നമുക്ക് നമ്മുടെ വീടും പരിസരവും വൃത്തിയാക്കാം. ഇവയെല്ലാം ശ്രദ്ധിച്ചാൽ നിപ്പക്കോ, കോവിഡിനോ പോലും നമ്മുടെ കൊച്ചു കേരളത്തെ വീഴ്ത്താൻ കഴിയില്ല.
കേരളത്തിലെ ലക്ഷങ്ങളോളം ജനങ്ങളിൽ ഒരാളാണ് ഞാൻ, എന്നുള്ള ബോധ്യം എല്ലാവർക്കും ഉണ്ടാവേണ്ടതുണ്ട്. നമുക്ക് നമ്മുടെ ജീവിതത്തിൽ, വഴി തെറ്റി പോകുന്ന ഒരാളെയെങ്കിലും മാറ്റിയെടുക്കാൻ സാധിച്ചാൽ നാം നമ്മുടെ ജീവിതത്തിൽ വിജയിക്കും എന്നുള്ളത് തീർച്ചയാണ്. പക്ഷെ, ഇപ്പോൾ ആരും ഇതൊന്നും കണക്കിലെടുക്കാതെ നേരെ മറിച്ചാണ് പ്രവർത്തിക്കുന്നത്. അറിഞ്ഞോ, അറിയാതെയോ നാം നമ്മുടെ കൊച്ചു കേരളത്തെ മലിനമാക്കുകയാണ്. ഓരോ വ്യക്തിയുടെയും വ്യക്തിത്വം മനസിലാക്കുന്നത് അവരവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്.
കരുതിയിരിക്കുക, നല്ല നാളെക്കായ്, ജാഗ്രതയോടെ ശുചിത്വം എന്ന വഴിത്താരയിലൂടെ നമുക്ക് മുന്നേറാം.
"ശുചിത്വ കേരളം, സുന്ദര കേരളം, നവ കേരളം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. "
സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|