സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/തിരുത്തപ്പെടേണ്ടത്
തിരുത്തപ്പെടേണ്ടത്
'കൊറോണ വന്നപ്പോൾ':
'കുട്ടികൾ വിദ്യാർത്ഥികളാവുമ്പോൾ അവന്റെ സാമൂഹിക ഭാഷണവും സാമൂഹിക-സാംസ്കാരിക ചുറ്റുപാടിൽ അവന്റെ ഇടപെടലുകൾ വേറിട്ടുനിൽക്കും. ഒരുപക്ഷേ ,വിദ്യാർഥികളാ വണമെന്നില്ല ഈ കഴിവുകൾ കരസ്ഥമാക്കാൻ (പരീക്ഷയിൽ മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികളോട് അധ്യാപകർ പറയുന്ന ഒരു സ്ഥിരം പല്ലവിയുണ്ട് : "പരീക്ഷയിൽ മാർക്ക് വാങ്ങാത്ത നിങ്ങൾ വിദ്യാർത്ഥിയുടെ യൂണിഫോമിട്ടിട്ട് എന്തുകാര്യം?" അധ്യാപകർക്കും ഒരു 'യൂണിഫോം സമ്പ്രദായം ' വന്നാൽ നന്നായിരിക്കും ') .അവൻ തന്റെ ജീവിത യാഥാർത്ഥ്യങ്ങളോട്, സാമൂഹനിലപാടിനോട് സുവ്യക്തമായി കൈകാര്യം ചെയ്യുന്നു എന്നും മാനുഷിക മൂല്യങ്ങൾ മുറുകെ പിടിക്കുന്ന വിദ്യാർഥികളിലൂടെ ഇന്നിന്റെ ലോകത്ത് കാണപ്പെടുന്നുണ്ട് .
'വിദ്യാഭ്യാസം 'എന്നത് കേവലം A+ വേണ്ടിയുള്ള ഒരു മത്സരയോട്ടമായി മാറിയിരിക്കുകയാണ്. എന്റെ അഭിപ്രായത്തിൽ, ഗ്രേഡിങ് സമ്പ്രദായം തന്നെ മാറേണ്ടതുണ്ട്. മാർക്കടിസ്ഥാനത്തിൽ തന്നെ പോകാമല്ലോ? വിദ്യാർത്ഥികൾ 'പാഠപുസ്തകത്തിലുള്ളത് മാത്രം പഠിക്കുക ' എന്നതിന് പുറമെ,മറ്റു മേഖലകളെക്കുറിച്ച് ആഴത്തിലുള്ള അറിവ് അനിവാര്യതയാണ് .ഇന്ന് കലാമേളകൾ ഭാവിയിലെ ഒരു കലാകാരനെയും സൃഷ്ടിക്കുകയില്ല!" വെറുമൊരു ഗ്രേസ് മാർക്കിന് വേണ്ടി നെട്ടോട്ടമോടുകയാണ്... മാതാപിതാക്കൾക്ക് ഒരു ഭാരിച്ച ചുമതല കൂടിയാണ്. "മത്സരങ്ങൾക്ക് മുന്നേ വിജയികളെ തീരുമാനിക്കുന്ന സ്വാർത്ഥതയുടെ കാലഘട്ടമാണ് " . വിദ്യാർഥികൾക്ക് ഗ്രേസെന്ന ലക്ഷ്യം നേടിയാൽ പിന്നെ 'കല ' അവിടെ അവസാനിക്കുന്നു. വിദ്യാർത്ഥികൾ 'ഹസ്ത രാക്ഷരശേഷി ' സ്വയം വളർത്തിയെടുക്കാൻ പ്രാപ്തരാവേണ്ടതാണ്.ഇതെല്ലാം മാറ്റപ്പെടുത്തേണ്ടതുണ്ട്. വിദ്യാർഥികളിലെ ലഹരി ഉപയോഗത്തെക്കുറിച്ച്, കൗമാരത്തിലേക്ക് കുട്ടികൾ ചുവട് വെക്കും മുന്നേ (അഞ്ചാംക്ലാസ് മുതൽ )കൃത്യമായ ബോധവത്ക്കരണ ക്ലാസുകളും ദോഷഫലങ്ങളും കുട്ടികൾ അറിയേണ്ടതുണ്ട്. ലഹരിക്ക് അടിമപ്പെടുന്ന തിന് മുമ്പുതന്നെ കുട്ടികളിൽ അവബോധം വളർത്തിയെടുക്കേണ്ടതുണ്ട് .'അതിനുള്ള പ്രതിവിധി' അവരിൽ നിന്ന് തന്നെ ഉടലെടുക്കണം. മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്നത് പോലെ ലഹരിയിലേക്ക് വഴുതിപ്പോകുന്ന കുട്ടികളെ, അധ്യാപകരും രക്ഷിതാക്കളും കുട്ടികളിൽ നിന്ന് തന്നെ അറിയേണ്ടതുണ്ട് . അതിന് കുട്ടികളെ തന്നെ "ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ "ജോലി അവരെ തന്നെ ഏൽപ്പിക്കണം. കാരണം, ലഹരിക്ക് അഡിറ്റ് ആയിട്ടേ രക്ഷിതാക്കളും അധ്യാപകരും അറിയുകയുള്ളൂ . കുട്ടിക ളിലുള്ള എല്ലാ കളികളും കുട്ടികൾ നേരത്തെതന്നെ അറിയും!
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |