സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/അരളിയുടെ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
അരളിയുടെ സങ്കടം
"എടീ,'ബോൺസായ് അഡീനിയേ' നീ ഇങ്ങനെ മുരടിച്ചു കിടന്നോ , ദാ..., നമ്മുടെ തോട്ടക്കാരൻ ഗോപിയുടെ വരവുണ്ട്. കയ്യിൽ ഒരു കത്രികയും കാണുന്നുണ്ട്. ഇന്നിപ്പോൾ ആരുടെയൊക്കെ തന്നെയാണാവോ പോവുന്നത് " - നന്ത്യാർവട്ടം പറഞ്ഞു. മറുപടിയെന്നോണം അഡീനിയ പറഞ്ഞു. "എനിക്ക് പേടിക്കാനൊന്നുമില്ല. എന്നെ ആരും വെട്ടില്ല. എന്നെ വളച്ച് കെട്ടുക മാത്രമേ ചെയ്യുകയുള്ളൂ... മൊരടിച്ചു കിടക്കാൻ മാത്രം വിധിക്കപ്പെട്ടവളാണു ഞാൻ .എനിക്ക് വെള്ളവും ഭക്ഷണവും ആരും തരുന്നില്ല .കാരണം ,ഞാനൊരു 'മരുഭൂമിക്കാരി'യല്ലേ...ഒരു ഇതെല്ലാം കേട്ട് ചെറുപുഞ്ചിരിയോടെ 'യൂഫോർബ്യ 'പറഞ്ഞു തുടങ്ങി:


ഞാനും നിന്റെ ഗണത്തിൽ പെട്ടവളാണ്. പൂന്തോട്ടത്തിൽ ഞാൻ നിത്യവസന്തമാ യിരുന്നു.പക്ഷേ ,ഈ അടുത്ത കാലത്ത് എന്നെക്കുറിച്ച് പത്രത്തിൽ ഒരു വാർത്ത വന്നു . എന്നെ തൊട്ടാൽ അല്ലെങ്കിൽ, എന്റെ മുള്ള് കുത്തിയാൽ.' ക്യാൻസർ ' പോലത്തെ വലിയ അസുഖത്തിന് സാധ്യതയുണ്ട്. അത് കാരണം, ഇന്നിപ്പോൾ, എനിക്ക് പൂന്തോട്ടത്തിൽ വലിയ സ്ഥാനമില്ല .എ ന്റെ വംശനാശം സംഭവിക്കുമോ എന്ന പേടിയിലാണു ഞാൻ ". ഗോപിച്ചേട്ടൻ നേരെ പോയത് ഗേറ്റിൽ കിടക്കുന്ന പല വർണ്ണങ്ങളിൽ പാറിക്കളിക്കുന്ന 'ബോഗൺവില്ല ' യുടെ അടുത്തേക്കാണ്. ആർക്കും സമാധാനം കിട്ടുന്നില്ല. ബോഗൺവില്ല യുടെ ശിഖരങ്ങളെ ഗയ്റ്റിനു മുകളിലൂടെ വളരെ ഭംഗിയിൽ കെട്ടി വെക്കുകയാണ്. ഇതിനിടയിൽ' ചെത്തി 'തന്റെ അഭിപ്രായം പറയാൻ തുടങ്ങി. "ഗോപിയേട്ടൻ എത്ര നല്ലവനാണ് .ഇടയ്ക്ക് തല വെട്ടിയാലും നമുക്ക് വെള്ളവും വളവും തരുന്നുണ്ടല്ലോ... നമ്മളെ എല്ലാവരെയും കൊല്ലാതെ കൊല്ലുന്ന പുഴുക്കളെ യാണ് എനിക്ക് പേടി! ഇലകളെ ചുട്ടിയും കീറിയും നമ്മുടെ ഭംഗിയെ നശിപ്പിക്കുന്നത് അവരാണ്. നമ്മുടെ നീര് ഊറ്റി കുടിക്കുന്ന രാക്ഷസി കളാണവർ !-ഗോപിയേട്ടൻ ഒന്ന് ശ്രദ്ധിച്ചാൽ ഇതിനൊക്കെ പരിഹാരം കാണും .ഇന്നിവിടെ ആരൊക്കെയോ വരുന്നുണ്ട്. വിരുന്നുകാരാ യിരിക്കും ". "എന്നാ എന്റെ കാര്യം കഷ്ടം തന്നെ " 'കൊറിയൻ ഗ്രാസിന് ' ഒരു പേടി . "അതെന്താ?" - ചെത്തി ചോദിച്ചു.. "നിങ്ങളെപ്പോലെയല്ല, നിങ്ങൾക്ക് ഒരു ഭാഗത്ത് ഇരുന്നാൽ പരിക്ക് കുറയും . ഞാൻ പരന്ന് കിടക്കുകയല്ലേ..... ഇപ്പോഴത്തെ പിള്ളേർക്ക് വലിയവരെക്കാളും ഭാരം കൂടുതലാണ്. ഇവന്മാരെ ബ്രോയിലർ കോഴികൾ അല്ലേ കഴിക്കുന്നത്? എന്നെ എല്ലാവരും കൂടി ചവിട്ടികൂട്ടി പപ്പട പരുവത്തിലാക്കും. ആ ഗോപിയേട്ടനോടൊന്ന് പറഞ്ഞൂടെ, വികൃതി പിള്ളേരെ ഒന്ന് നിയന്ത്രിക്കാൻ. കഴിഞ്ഞ പ്രാവശ്യം എന്നെ നശിപ്പിച്ചത് ഒരു ചെറിയ പൈതലാണ് .അവൻ എന്റെ പൂക്കളെല്ലാം പറിച്ചു കളിച്ചു .എന്നിട്ട് ഇപ്പോൾ പഴയപോലെ നാല് പൂക്കൾ വിരിയാൻ ഗോപിയേട്ടൻ കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും എല്ലാം തന്ന് ഒന്നു മിനുങ്ങി വരികയാണ്.ദാ അപ്പോഴേക്കും വരുന്നു അടുത്ത വിരുന്നുകാർ " അവരുടെ സംസാരത്തിന്റെ ഇടയ്ക്കു കേറി അരളിച്ചെടി ഒരു കാര്യം പറഞ്ഞു. "അതൊന്നുമല്ല എനിക്കുള്ള പേടി.ബുദ്ധി വെക്കാത്ത കുട്ടികൾ എന്റെ പൂവൊന്നു പറിച്ച് കടിച്ചാൽ പ്രശ്നമാണ്. കാരണം, എന്റെ പൂക്കളിലും ഇലകളിലും ലും നിറയെ വിഷമാണ് " ഇതെല്ലാം കേട്ട് റെഡ് ഫാം പറഞ്ഞു. "നിങ്ങളെ പോലെ യാതൊരു പ്രശ്നവും എനിക്കില്ല. ഞാൻ ഇങ്ങനെ കിട്ടുന്ന വെള്ളവും വളവും കഴിച്ച്, ആർക്കും യാതൊരു ശല്യവും ഇല്ലാതെ, ഒരു മൂലയിൽ ഇരുന്നോളാം." അതിനിടക്കാണ് തോട്ടക്കാരൻ ഗോപി ലീവെടുത്ത് നാട്ടിൽ പോയത്. അതോടെ പൂന്തോട്ടത്തിന്റെകാര്യം കഷ്ടത്തിലായി . ഗ്രാസിന് മുകളിലൂടെ തൊട്ടാവാടിയുടെ കടന്നുകയറ്റം അതേപോലെ മറ്റു പലരും പൂന്തോട്ടത്തിൽ കയ്യേറി. അതോടെ തോട്ടത്തിന്റെ ഭംഗിയെല്ലാം മങ്ങിത്തുടങ്ങി. എന്റെ തല പോയാലും കുഴപ്പമില്ലാ ഗോപിയേട്ടൻ ഒന്ന് മടങ്ങി വന്നാൽ മതിയായിരുന്നു. ഈ ഈ തോട്ടത്തിൽ കയ്യേറിയവരെയെല്ലാം ഒന്ന് പുറത്താക്കി കുറച്ച് സീഡോമോണോസ് തളിച്ച് തരുമായിരുന്നു "
ഗോപിയുടെ തിരിച്ചു വരവിനായ് പൂന്തോട്ടവാസികൾ വാടി തളർന്ന് പ്രാർത്ഥനയിലായ് !

സഫാ മറിയം ഒ.പി
9 C സി. എച്ച്. എം. എച്ച്. എസ്. എസ്. പ‍ൂക്കൊളത്ത‍ൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ