സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാക്കുകയാണ്. ഈ വൈറസ് കൂട്ടത്തെ നാം ഭയക്കേണ്ടതുണ്ട്. ലോകജനതയായ നാം ഈ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം എന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. ആളുകളിൽ നിന്ന് ആളുകളിലേക്ക് സമ്പർക്കത്തിലൂടെ പടർന്നു പന്തലിക്കുന്ന കൊറോണ വൈറസ് ലോകം മുഴുവനും വ്യാപിക്കുകയാണ്.

2019 ചൈനയിലെ ഹുബൈ പ്രവിശ്യയിലാണ് കണ്ടെത്തിയത്. ഇതിനകം തന്നെ ജപ്പാൻ, തായ് ലന്റ്, ഹോങ്കോങ്, മക്കാവു, ദക്ഷിണ കൊറിയ, യു എസ് എന്നിവിടങ്ങളിൽ സ്ഥിതീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പന്തലിക്കുകയാണ്. 160 ലധികം രാജ്യങ്ങളിലാണ് ഈ കൊറോണ സ്ഥിതീകരിച്ചിരിക്കുന്നത്. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങളെന്നും പ്രതിവിധിയെന്നും നാം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

എന്താണ് കൊറോണ? (കോവിഡ് 19)

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ്. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ 'കിരീടത്തിന്റെ' രൂപത്തിൽ കാണപ്പെടുന്നതുകൊണ്ട് 'ക്രോൺ' എന്ന് ഇതിനെ വിശേഷിപ്പിക്കുന്നു. ശാസ്ത്രജ്ഞൻമാർ ഈ വൈറസുകളെ സൂനോട്ടിക് എന്നാണ് വിശേഷിപ്പിക്കുന്നത്.

ലക്ഷണങ്ങൾ

പനി, ചുമ ശ്വാസതടസ്സം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് അത് ന്യൂമോണിയയിലേക്ക് കടക്കും. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണം കാണും. ഈ 14 ദിവസം ഐസൊലേഷൻ പിരീഡ് എന്നാണറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. തുമ്മൽ, ചുമ മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും.

കൊറോണ വൈറസ് വ്യാപിക്കുന്നതെങ്ങനെ?

ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസ് എത്തുകയും ചെയ്യും. വൈറസ് സാന്നിദ്ധ്യമുള്ള ആളെ സ്പർശിക്കുമ്പോഴും അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോൾ രോഗം മറ്റൊരാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട മാസ്കുകളിൽ വൈറസ് സാന്നിദ്ധ്യം ഉണ്ടാകും. ഈ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ഈ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.

ചികിത്സ

കൊറോണ വൈറസിന് കൃത്യമായി ചികിത്സയില്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസോലൈറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ച പനിക്ക് നൽകുന്നതുപോലെ ലക്ഷണങ്ങൾക്കനുസരിച്ചുമുള്ള പനിയ്ക്കും വേദനയ്ക്കും ഉള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം.

രോഗ പ്രതിരോധശേഷി പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം ശുചിത്വമാണ്. പലപ്പോഴും പലരുമായി അടുത്തു ഇടപഴകുന്നവരാണ്. നമ്മൾ ഇങ്ങനെ ഇടപഴകുന്ന നമ്മൾ കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് കഴുകാൻ ശ്രദ്ധിക്കുക. ഇങ്ങനെ വൈറസ് ബാധ ഏൽക്കുന്നവരിൽ നിന്നും സ്വയം മാറി നിൽക്കുകയാണ് വേണ്ടത്.

രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ സ്വയം ഐസോലൈേറ്റ് ചെയ്യുക. 14 ദിവസം മുറിക്കുള്ളിൽ മാത്രം ആയിരിക്കുക. ശരീര ശുചിത്വം പാലിക്കുക. ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കുക. ഈ ദിവസങ്ങളിൽ നിങ്ങൾ കണ്ടവരുടെ പട്ടിക തയ്യാറാക്കുക. ഡോക്ടറോട് സംസാരിക്കുക. തനിയെ ആശുപത്രികളിൽ പോകരുത്. വീട്ടിലും കൂട്ടം കൂടരുത്. പേടിക്കരുത്.

വീട്ടിലിരിക്കൂ സുരക്ഷിതരാവൂ............

ആമിനമോൾ എസ്
( 10 C) സി എം ജി എച്ച് എസ് എസ്, പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം