സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/ഞാറ്റുകിളി

Schoolwiki സംരംഭത്തിൽ നിന്ന്
ഞാറ്റുകിളി

അക്കരയിലെ മരക്കത്തിരണിയും
മരമടിയുടെ തുരിശമേ
ചേമ്പോരേനം മാമ്പോരേനം
എടുത്തും വലത്തും മച്ചുകെട്ടെ
ചേമ്പോരൻ ചെന്ന് മുട്ടു മടക്കുമ്പം
മാമ്പോരൻ ചെന്ന്തട്ടിയെളക്ക്
മാമ്പോരൻ ചെന്ന് മുട്ടുമടക്കുമ്പും
ചേമ്പോരൻ ചെന്ന് തട്ടിയെളക്ക്
അക്കരയിലെ മരക്കത്തി
മരമടിയുടെ തുരിശമേ
കരട്ടിമീനും തുരുശിക്കട്ടയും
മരത്തിനും മീതേ മറയുന്നേ
പറിക്കുന്നു ഞാറുലയ്ക്കുന്നു ഞാറ്
പറിച്ച് പിടികെട്ടിയെറയുന്നു
പച്ചക്കിളി വന്നു വീഴുമ്പോലെ എന്റെ
ഞാറ്റുക്കിളി ചെന്ന് വീഴട്ടെ
തന്തുനാനി തനി തന്നാനി
തനി തന്നാനി തന്നാന
തന്തന്നാനി തനി തന്നാനി
തനി തന്നാനി തന്നാന

ഷിബിന എസ് കെ
(6 C) സി എം ജി എച്ച് എസ് എസ്, പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത