സി.ആർ.എച്ച്.എസ് വലിയതോവാള/ ജി-സ്യൂട്ട്

Schoolwiki സംരംഭത്തിൽ നിന്ന്

ഓൺ ലൈൻ ക്ലാസുകൾ ജി-സ്യ‍ൂട്ടില‍ൂടെ സ്കൂളുകളിൽ നിന്നുള്ള ഓൺലൈൻ ക്ലാസുകൾ ജി - സ്യൂട്ട് എന്ന സംവിധാനത്തിലൂടെ നടപ്പിലാക്കി. കുട്ടികൾക്കു നൽകുന്ന പഠനസാമഗ്രികൾ നൽകൽ, ഗൂഗിൾ മീറ്റ് എന്നിവ ജി - സ്യൂട്ട് എന്ന സംവിധാനത്തിലൂടെ കൂടുതൽ മെച്ചപെട്ട രീതിയിൽ നടത്താൻ കഴിയുന്നു. കൂടുതൽ ഫലപ്രദമായ രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനു വേണ്ടി കേരള സർക്കാർ കൈറ്റ് തയ്യാറാക്കിയ പൊതു പ്ലാറ്റ്ഫോമാണ് ജി സ്യൂട്ട്. ഒരു ഓൺലൈൻ പഠനസംവിധാനം എന്ന രീതിയിൽ ജിസ്യൂട്ട് സൗകര്യങ്ങൾ ക്ലാസ്റൂം പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജി- സ്യൂട്ട് സംവിധാനം പരിചയപ്പെടുത്തുന്നതിനുവേണ്ടി അദ്ധ്യാപകർക്കും കുട്ടികൾക്കുമുള്ള പരിശീലനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.