സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ രക്ഷയ്ക്ക് ,നാടിന്റെ നന്മയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നമ്മുടെ രക്ഷയ്ക്ക് ,നാടിന്റെ നന്മയ്ക്ക്

ശുചിത്വത്തിന്റ ബാലപാഠങ്ങൾ എനിക്ക് പകർന്നു കിട്ടിയത് എന്റെ ഭവനത്തിൽ നിന്നാണ്. കൈകഴുകാനായി ഹാന്റ് വാഷോ,സോപ്പോ അമ്മ എപ്പോഴും കരുതിയിരുന്നു. തിളപ്പിച്ച വെള്ളമോ, ഫിൽട്ടറിലെ വെള്ളമോ കുടിക്കണമെന്ന് അമ്മയും അപ്പായും എപ്പോഴും പറയുമായിരുന്നു.ഒരിക്കൽ പോലും പനിയായിട്ട് മരുന്നു വാങ്ങാൻ പോകേണ്ടി വന്നിട്ടില്ലാത്തതിനാൽ അവർ പറഞ്ഞത് ശരിയാണെന്ന് എനിക്ക് ബോധ്യമായി. കൊറോണ വൈറസ്സ് നമ്മുടെ നാട്ടിലും ഭീതിപരത്തിയപ്പോൾ നമ്മുടെ ശുചിത്വ ശീലത്തിന്റെ പ്രാധാന്യം വർണിക്കേണ്ടതില്ലല്ലോ? നിസ്സാരമായ സോപ്പിനുപോലും ഏത് മാരകമായ വൈറസിനെയും തുരത്താൻ സാധിക്കുമെന്ന് നമ്മുക്ക് മനസ്സിലായല്ലോ...ജപ്പാനിലുള്ളവർ പണ്ടേ ശുചിത്വശീലമുള്ളവരാണ്.ജലദോഷമോ ,ചുമയോ ഉണ്ടെങ്കിൽ മുഖാവരണവുമായേ അവർ പുറത്തിറങ്ങാറുള്ളു.അവർ പൊതുസ്ഥലങ്ങളിൽ തുപ്പാറില്ല.കൊറോണാ വൈറസ്സ് ജപ്പാനിൽ വ്യാപിക്കാത്തതിന് പ്രധാന കാരണം ഇതുതന്നെയാണ്....ഗവൺമെന്റും പോലീസും ആരോഗ്യപ്രവർത്തകരും ഇപ്പോൾ നമ്മെ ഓർമ്മിപ്പിക്കുന്നത് മറ്റൊന്നല്ല....കൂട്ടുകാരേ, വൃത്തിയും വെടിപ്പുമുള്ള നല്ല നാടിനായി നമ്മുക്ക് ഒന്നിക്കാം.......

അനബെൽ അജേഷ്
5 B സി ആർ എച്ച് എസ്സ് ,വലിയതോവാള
നെടുങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം